കണ്ണൂർ: കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ വീടിന് നേരെ ബോംബാക്രമണം . കണ്ണൂർ കൈതേരിയിലെ ഹർഷീന്റെ വീടിന് നേരെയാണ് ബോംബാക്രമണം ഉണ്ടായത്. സിപിഎം പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് ഹർഷിന് പറഞ്ഞു. ഇളയ സഹോദരിയും അമ്മയും മാത്രമുള്ള വീട്ടിൽ CPM ബ്രാഞ്ച് സെക്രട്ടറിയുടെയും നിരവധി കേസുകളിൽ പ്രതിയായ ഒരാളുടെയും നേതൃത്വത്തിലായിരുന്നു ബോംബാക്രമണമെന്നു ഇവർ ആരോപിച്ചു .
പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇതുവരെ ആരുടേയും അറസ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇത് മൂന്നാം തവണയാണ് ഹർഷിൻറ്റെ വീടിന് നേരെ സിപിഎം ബോംബാകാമണം നടത്തുന്നത്.
വീഡിയോ കടപ്പാട് : ജനം ടി വി
Post Your Comments