ഫേസ്ബുക്ക് വിവരം ചോര്‍ത്തലിന് പിന്നാലെ എല്ലാ അക്കൗണ്ടുകളും ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്. പുതിയ ടെക്നോളജി പ്രകാരം പാസ്വേഡ് കൊടുക്കേണ്ട കാര്യമില്ല. ഫേസ്ഐഡി ഓതെന്റിഫിക്കേഷന് ഉപയോഗിച്ച് ലോഗിന്‍ സാധിക്കും. ഇത്തരം സൗകര്യങ്ങള്‍ അനുവദിക്കുന്ന ഡിവൈസുകളില്‍ മാത്രമാണ് ഫേസ്ഐഡി ഓതെന്റിഫിക്കേഷന് ഉപയോഗിച്ച് ലോഗിന്‍ സാധ്യമാവുക. ഇത്തരത്തിലുള്ള ലോഗിന്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ സഹായിക്കും എന്നാണ് വിലയിരുത്തല്‍.
ഫിഡോ അലയന്‍സും ഡബ്ല്യു3സിയുമാണ് ഇത് ലോഞ്ച് ചെയ്തത്. മോസില്ല ഫയര്‍ ഫോക്സ്, ഗൂഗിള്‍ ക്രോം, മൈക്രോസോഫ്റ്റ് എഡ്ജ് എന്നീ ബ്രൗസറുകളിലാണ് ഇത് ആദ്യം കൊണ്ടുവരിക. ഒപേറയും ഇതില്‍ പെടും. ഡെസ്ക്ടോപ്പുകളിലും ഫോണുകളിലും സൗകര്യം ലഭ്യമാകും.
Post Your Comments