ജോലിക്കിടെ മരിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ കുടുംബത്തിന് 4 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍. ഏതെങ്കിലും തരത്തിലുള്ള അപകടത്തില്‍പ്പെടുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും ധനസഹായം നല്‍കുമെന്നാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ വ്യക്തമാക്കിയത്. ജോലിക്കിടെ ക്യാമറക്കോ മറ്റോ കേടുപാടുകള്‍ സംഭവിച്ചാല്‍ ക്യാമാറാമാന്‍മാര്‍ക്ക് 50,000 രൂപ നല്‍കും.
കൂടാതെ മാധ്യമപ്രവര്‍ത്തകര്‍ക്ക് വീട് വെക്കാന്‍ പ്രത്യേക വായ്പാ സംവിധാനം ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
കൂടാതെ മാധ്യമപ്രവര്‍ത്തകര്‍ക്ക് വീട്‌വയ്ക്കാന്‍ പ്രത്യേക വായ്പാ സംവിധാനം ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
മാര്‍ച്ച് 25ന് അനധികൃത മണല്‍ ഖനനത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത സന്ദീപ് ശര്‍മ്മ എന്ന മാധ്യമപ്രവര്‍ത്തകനെ ട്രക്ക് ഇടിച്ച് കൊലപ്പെടുത്തിയിരുന്നു. മധ്യപ്രദേശില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പുരസ്‌കാര ചടങ്ങിലായിരുന്നു പ്രഖ്യാപനം.
Post Your Comments