കൊച്ചി : സ്വര്‍ണ വില കുതിയ്ക്കുന്നു. പവന് 120 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചിരിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വില ഉയരുന്നത്. 22,880 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2,860 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഏപ്രില്‍ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മാര്‍ച്ച് 27ന് സ്വര്‍ണ വില 22,920 രൂപ വരെ വില ഉയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് സ്വര്‍ണത്തിന് പൊതുവെ കൂടിയ വിലയാണിപ്പോഴുള്ളത്.
ഇന്നലെ പവന് 80 രൂപ വര്‍ദ്ധിച്ചിരിന്നു. പവന് 22,760 രൂപയും ഗ്രാമിന് 2,845 രൂപയുമായിരുന്നു ഇന്നലത്തെ വില. ഈ മാസം ഏറ്റവും കൂടുതല്‍ ദിവസം വ്യാപാരം നടന്നത് 22,760 രൂപയ്ക്കാണ്. ആറ് ദിവസം ഇതേ വിലയ്ക്ക് വ്യാപാരം നടന്നിരുന്നു.
ആഗോള വിപണിയില്‍ സ്വര്‍ണ വിലയിലുണ്ടാകുന്ന മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലെയും വില മാറ്റത്തിന് കാരണം. കഴിഞ്ഞ മാസം പൊതുവേ സ്വര്‍ണ വിപണിയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഏപ്രില്‍ ആദ്യം മുതല്‍ വിലയില്‍ ഉയര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്.
Post Your Comments