
ദുബായ് : അമ്മയുടെ ആക്രമണത്തില്‍ നിന്ന് 9 വയസുകാരിയെ ദുബായ് പൊലീസ് രക്ഷപ്പെടുത്തി. ദുബായില്‍ സ്കൂളില്‍ വന്നിരുന്ന ഏഷ്യന്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ മര്‍ദ്ദനത്തിന്റെ പാടുകള്‍ കണ്ടെത്തിയ ക്ലാസ് ടീച്ചര്‍ സ്കൂള്‍ അഡ്മിനിസ്ട്രേഷനില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ ദുബായ് പൊലീസിനെ വിവരമറിയിച്ചു.
തുടര്‍ന്ന് പൊലീസ് മനുഷ്യവകാശ കമ്മീഷനെ വിവരമറിയിക്കുകയും ഇരുകൂട്ടരും ചേര്‍ന്ന് ആ വീട്ടില്‍ നിന്ന് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു.
ദുബായ് പൊലീസില്‍ ആ പെണ്‍കുട്ടി പറഞ്ഞത് ആരെയും ഞെട്ടിക്കുന്നതായിരുന്നു. വീട്ടിലെ എല്ലാ ജോലികളും ചെയ്തിരുന്നത് ഈ കൊച്ചുപെണ്‍കുട്ടിയായിരുന്നു. ഭക്ഷണം പാകം ചെയ്യല്‍, തറ വൃത്തിയാക്കല്‍, അലക്കല്‍, പാത്രം കഴുകല്‍ എന്നിവ ഈ കൊച്ചു പെണ്‍കുട്ടിയുടെ ചുമലിലായിരുന്നു. ഇതിനു പുറമെ രണ്ട് വയസുകാരി അനിയത്തിയുടെ പരിപാലനവും ഈ കൊച്ചുകുട്ടിയ്ക്കായിരുന്നു. ഈ ജോലികളില്‍ എന്തെങ്കിലും വീഴ്ചകള്‍ വന്നാല്‍ അമ്മ അവളെ നിരന്തരം മര്‍ദ്ദിക്കുമായിരുന്നു. ഇതെല്ലാം കുട്ടിയുടെ അച്ഛന് കാണുന്നുണ്ടെങ്കിലും അമ്മയ്ക്കെതിരെ ഒന്നും പറഞ്ഞിരുന്നില്ലെന്നും ആ ഒമ്പത് വയസുകാരി പൊലീസില്‍ പറഞ്ഞു.
അതേസമയം പൊലീസ് അമ്മയെ ചോദ്യം ചെയ്തപ്പോള്‍ ചെറുപ്പത്തില്‍ തന്നെ വീട്ടുജോലികള്‍ അറിയാനായിട്ടാണ് വീട്ടുജോലികള്‍ ചെയ്യിച്ചിരുതെന്ന് യുവതി പൊലീസില്‍ മൊഴി നല്കി
Post Your Comments