KeralaLatest NewsNews

ഡിണ്ടുഗൽ അപകടം: ഒടുവിൽ ഫായിസും മരണത്തിന് കീഴടങ്ങി

പന്തീരാങ്കാവ്: കഴിഞ്ഞദിവസം ഡിണ്ടുഗൽ നടന്ന അപകടത്തിൽ ഗുരുതരാവസ്ഥയിൽ മധുരയിലെ ഗവ. ആശുപത്രിയിൽ ചികിത്സയിലായിരുന്ന വാഴയൂർ അഴിഞ്ഞിലം കളത്തിൽതൊടി അബ്​ദുൽ റഷീദിന്റെ മകൻ ഫായിസ് (12) മരിച്ചു.

അപകടം നടന്ന ദിവസം തന്നെ ഫായിസിന്റെ പിതാവ് അബ്​ദുൽ റഷീദ്(42), മാതാവ് റസീന (35), സഹോദരങ്ങളായ ലാമിയ (13), ബാസിൽ (12) എന്നിവർ മരണപ്പെട്ടിരുന്നു. അത്യാസന്നനിലയിലായിരുന്ന ഫായിസ് അടിയന്തരശസ്ത്രക്രിയക്ക് വിധേയനായെങ്കിലും രക്ഷിക്കാനായില്ല. ബാസിലി​ന്റെ ഇരട്ട സഹോദരനാണ് ഫായിസ്.

ചെന്നൈയിൽ ജോലി ചെയ്യുന്ന പിതാവിനൊപ്പം കൊടൈക്കനാലിൽ വിനോദയാത്ര പോയി തിരിച്ച് വരുമ്പോഴാണ് അപകടം. പോസ്​റ്റ്​മോർട്ടം പൂർത്തിയാക്കി ചൊവ്വാഴ്ച രാത്രിയാണ് നാലുപേരുടെയും മൃതദേഹങ്ങൾ അഴിഞ്ഞിലം ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കിയത്. ഫായിസിന്റെ മൃതദേഹം പോസ്​റ്റ്​മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് വൈകീട്ട് നാട്ടിലെത്തിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button