ദുബായ്: യു.എ.ഇയിലെ ജാക്പോട്ടിലൂടെ ഭാഗ്യ ദേവത വീണ്ടും മലയാളികളെ കടാക്ഷിച്ചിരിക്കുകയാണ്. ഷാര്‍ജയില്‍ മെക്കാനിക്കായ പിന്റോ പോള്‍ തൊമ്മനും അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തായ ഫ്രാന്‍സീസ് സെബാസ്റ്റ്യനുമാണ് ഭാഗ്യവാന്മാര്.
ഏപ്രില്‍ 10 ചൊവാഴ്ച്ച ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യണയര്‍ നറുക്കെടുപ്പിലാണ് ഇവര്‍ക്ക് ഒരു മില്യണ്‍ ഡോളര്‍ ലഭിച്ചത്. തൃശ്ശൂര്‍ നിവാസികളായ ഇരുവരും ചെറുപ്പം മുതലേ ഉറ്റ സുഹൃത്തുക്കളാണ്.
ഷാര്‍ജയില്‍ ഒരു ഓട്ടോമോട്ടീവ് വര്‍ക്ക്ഷോപ്പില്‍ ജോലി ചെയ്യുകയാണ് 36 വയസുകാരനായ തൊമ്മന്ന. സീരീസ് 268 സീരിസിലെ 2465 ടിക്കറ്റിനാണ് 1 മില്യണ്‍ ഡോളര്‍ നേടിയത്. ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റ് ഇയാള്‍ കരസ്ഥമാക്കിയത്. തങ്ങളെ കബളിപ്പിക്കാനായി ആരോ ഫോണ്‍ ചെയ്തതാണെന്നാണ് ആദ്യം കരുതിയതെന്ന് ഇവര്‍ പറയുന്നു. പിന്നീട് ഫ്രാന്‍സിസിനെ വിളിച്ച് നമ്പര്‍ പരിശോധിച്ചപ്പോഴാണ് സംഭവം സത്യമാണെന്ന് മനസിലായതെന്ന് പിന്റോ പറയുന്നു.
12 വര്‍ഷമായി യുഎഇയില്‍ താമസമാക്കിയിരിക്കുകയാണ് പിന്റൊ. ഒരു ഔട്ടോ മെയിന്റനന്‍സ് വര്‍ക്ക്ഷോപ്പിലാണ് ജോലി ചെയ്യുന്നത്. 12 വര്‍ഷമായി പിന്റോ ഇവിടെ തന്നെയാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ മാസം അവസാനമാണ് സുഹൃത്തായ ഫ്രാന്‍സിസിനൊപ്പം പിന്റൊ ടിക്കറ്റ് എടുത്തത്.
Post Your Comments