Latest NewsNewsGulf

യുഎഇയിൽ താമസിക്കുന്ന പ്രവാസികൾക്ക് ഇനി സോഷ്യൽ മീഡിയയിലൂടെയും പണം അയക്കാം

ദുബായ്: തങ്ങളുടെ പ്രിയപ്പെട്ടവർക്ക് സോഷ്യൽ മീഡിയയിലൂടെ പണം അയക്കാൻ സഹായിക്കുന്ന പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്. ഇതിലൂടെ ഇ- മെയിൽ വഴിയും വാട്ട്സ്ആപ്പ് വഴിയും പണം അയക്കാവുന്നതാണ്. മണി 2 ഇന്ത്യ എന്ന ആപ്ലിക്കേഷനുകളിലൂടെയാണ് ഇത് സാധ്യമാകുന്നത്.

Read Also: നമ്മുടെ ഡാറ്റ ഫേസ്ബുക്ക് ചോർത്തിയോ എന്നറിയാൻ ഒരു എളുപ്പവഴി

പണം അയക്കുന്നതിനായി മണി 2 ഇന്ത്യ എന്ന ആപ്ലിക്കേഷനിൽ നിന്നും ഒരു ലിങ്ക് ജനറേറ്റ് ചെയ്‌ത ശേഷം ഇത് പണം അയക്കേണ്ട ആളിന് സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്യാവുന്നതാണ്. തുടർന്ന് ഈ ലിങ്കിൽ അക്കൗണ്ട് വിവരങ്ങളും മറ്റും ചേർക്കണം. ഈ ലിങ്കിന്റെ വാലിഡിറ്റി 24 മണിക്കൂറാണ്. പണം അയക്കുന്ന ആൾ പറഞ്ഞു കൊടുക്കുന്ന നാലക്ക പിൻ ഉപയോഗിച്ച് മാത്രമേ ഇത് തുറക്കാൻ സാധിക്കുകയുള്ളു. വിവരങ്ങൾ ചേർത്ത് കഴിഞ്ഞതിന് ശേഷം ഉപയോക്താവിന് ഇത് ഉറപ്പാക്കിയ ശേഷം പണം അയക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button