ന്യൂഡല്‍ഹി: ഭാരത് ബന്ദിനെ തുടര്‍ന്നു വിവിധ സംസ്ഥാനങ്ങളില്‍ 144 പ്രഖ്യാപിച്ചു. ഭാരത് ബന്ദില്‍ വ്യാപക അക്രമങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേതുടര്‍ന്നു മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആളുകള്‍ കൂട്ടം കൂടുന്നതും പ്രകടനം നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. വിവിധ തൊഴിലുകളില്‍ ജാതി സംവരണം ആവശ്യപ്പെട്ട് ചില സംഘടനകള്‍ ഇന്ന് ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ വ്യാപക അക്രമങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് നടപടി.
അതേസമയം ഭാരത് ബന്ദിനെ സംബന്ധിച്ച വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഇതുവരെ ഒരു സംഘടനയും ഔദ്യോഗിക പ്രഖ്യാപനവുമായി രംഗത്തെത്തിയിട്ടില്ല.രാജസ്ഥാനിലെ ജയ്പുര്‍, ഭാരത്പുര്‍ എന്നിവിടങ്ങളിലും മധ്യപ്രദേശിലെ ഭോപ്പാല്‍, ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍ എന്നിവിടങ്ങളിലുമാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ദളിത് സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദില്‍ വ്യാപക അക്രമങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തിലാണ് കടുത്ത നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.
Post Your Comments