Latest NewsNewsIndia

വർഷങ്ങൾ നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ ഇന്ത്യന്‍ സൈനികര്‍ക്ക് അത്യാധുനിക നിലവാരത്തിലുള്ള ബുളളറ്റ് പ്രൂഫ് ജാക്കറ്റ് എത്തുന്നു

ന്യൂഡൽഹി: നിരവധി വർഷങ്ങളായുള്ള ആവശ്യങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് അത്യാധുനിക നിലവാരത്തിലുള്ള ബുളളറ്റ് പ്രൂഫ് ജാക്കറ്റ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. 1.86 ലക്ഷം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ക്കുള്ള കരാറില്‍ സര്‍ക്കാര്‍ ഒപ്പ് വച്ചു. കഴിഞ്ഞ ഒമ്പത് വര്‍ഷമായുള്ള സൈനികരുടെ ആവശ്യമാണ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍. ഡൽഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എസ്എംപിപി പ്രൈവറ്റ് ലിമിറ്റഡ് ആണ് കരാര്‍ നേടിയത്.

639 കോടിയുടെ കരാറിലൂടെ ഇതുവരെ ചെയ്തതില്‍ ഏറ്റവും വലിയ കരാറാണ് എസ്എംപിക്ക് ഇതിലൂടെ ലഭിച്ചിരിക്കുന്നത്. വെടിയുണ്ടകളെ പ്രതിരോധിക്കാന്‍ കവചങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഏറ്റവും ഘനം കുറഞ്ഞ വസ്തുവായ ബോറോണ് കാര്‍ബൈഡ് സെറാമിക് ഉപയോഗിച്ചാണ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ നിര്‍മ്മിക്കുക എന്ന് കമ്പനി വ്യക്തമാക്കി.

അപകട സാധ്യത കൂടിയ സൈനിക ഇടപെടലുകളില്‍ സൈനികരെ സംരക്ഷിക്കാന്‍ ഈ ബുള്ളറ്റ് പ്രൂഫുകള്‍ക്കാകുമെന്ന് ഇവര്‍ പറഞ്ഞു. മൂന്ന് വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ ജാക്കറ്റുകളും നല്‍കാനാകുമെന്നാണ് കരുതുന്നതെന്ന് എസ്എംപി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button