ന്യൂഡല്‍ഹി: ഭാസ്‌കര കാരണവര്‍ വധം, പ്രതി ഷെറിന്റെ ജീവപര്യന്തം സുപ്രിം കോടതി ശരിവെച്ചു. 2009 ല്‍ ചെങ്ങന്നൂരില്‍ ഭാസ്‌കര കാരണവരെ കൊലപ്പെടുത്തിയ കേസിലെ ജീവപര്യന്തം ശിക്ഷയ്‌ക്കെതിരെ ഷെറിന്‍ നല്‍കിയ അപ്പീലാണ് സുപ്രിം കോടതി തള്ളിയത്. മാവേലിക്കര അതിവേഗകോടതി വിധിച്ച ശിക്ഷ ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെയായിരുന്നു ഷെറിന്റെ അപ്പീല്‍. മരുമകള്‍ ഷെറിനും കാമുകനും കൂട്ടാളികളും ചേര്‍ന്ന് അമേരിക്കന്‍ മലയാളിയായ ഭാസ്‌കര കാരണവരെ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
also read:ശിവസേന നേതാക്കളുടെ കൊലപാതകം: എന്‍സിപി എംഎല്‍എ അടക്കം നാലുപേര്‍ അറസ്റ്റില്‍
കൊലപാതകം നടത്തിയത് പുറത്തു നിന്നെത്തിയ ആളാണെന്നും കേസില്‍ തന്നെ കുടുക്കിയതാണെന്നുമായിരുന്നു സുപ്രിം കോടതിയില്‍ ഷെറിന്റെ വാദം. എന്നാല്‍ കൃത്യം നടക്കുമ്ബോള്‍ വീട്ടില്‍ കാരണവര്‍ക്ക് പുറമെ ഷെറിന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് ജസ്റ്റിസ്മാരായ എസ്‌എ ബോബ്‌ഡെ, എല്‍ നാഗേശ്വര്‍ റാവു എന്നിവര്‍ അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. തുടർന്നാണ് സുപ്രിംകോടതി പ്രതിയുടെ ജീവപര്യന്തം ശരിവെച്ചത്.
Post Your Comments