യുഎഇ: ഫീസടയ്ക്കാത്ത കുട്ടികളോട് ഒരിക്കലും മോശമായി പെരുമാറരുതെന്ന് വ്യക്തമാക്കി അബുദാബി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എജ്യൂക്കേഷന്‍ ആന്‍ഡ് നോളജ് വിഭാഗം വ്യക്തമാക്കി. സ്‌കൂളില്‍ ഫീയടച്ചിട്ടില്ലെങ്കില്‍ അവരെ വഴക്കു പറയുകയോ അവരോട് മോഷമായി പെരുമാറുകയോ ചെയ്യരുതെന്നാണ് അധികൃതരുടെ നിര്‍ദ്ദേശം.
വിദ്യാഭ്യാസം എന്നത് ഏതൊരു കുട്ടിയുടേയും അവകാശമാണ്. അതിനെ വിലക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഫീസില്ലാത്തതിന്റെ പേരില്‍ ഒരുകുട്ടിയെപ്പോലും ആരും ക്ലാസിന് പുറത്താക്കരുത്. തന്നെയുമല്ല യാതൊരു കാരണവശാലും അവരെ പരീക്ഷയെഴുതിക്കാതിരക്കരുതെന്നും അധികൃതര്‍ പറഞ്ഞു.
പഠിക്കുന്നതിന് പണം മുടക്കേണ്ടത് അവരുടെ രക്ഷിതാക്കളാണ്. അല്ലാതെ പണമടയ്ക്കുക എന്നത് കുട്ടികളുടെ കടമയല്ല. അതിനാല്‍തന്നെ ഫീസടച്ചിട്ടില്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ സംസാരിക്കേണ്ടത് രക്ഷിതാക്കളോടാണ് മറിച്ച് കുട്ടികളോടല്ല.
ഫീസ് അടയ്ക്കാത്തതിന്റെ പേരില്‍ കുട്ടികളെ വഴക്കു പറയുമ്പോള്‍ അവര്‍ മാനസികമായി തകരും. ഇത് കുട്ടികളെ ആത്മഹത്യയിലേക്ക് വരെ നയിക്കും. ഈ ഒരു പ്രവണതയെ ആരും അനുകൂലിക്കില്ല. അതിനാല്‍ തന്നെ ഇത്തരം നടപടികള്‍ ഇനി ഒരു സ്‌കൂളിലും അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
Post Your Comments