KeralaLatest NewsNews

ഹര്‍ത്താലില്‍ പരക്കെ അക്രമം; പലയിടത്തും വാഹനങ്ങള്‍ തടയുന്നു

കൊച്ചി: ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ പരക്കെ അക്രമം. പാലക്കാട് കെഎസ്ആര്‍ടിസി ബസുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടയുന്നു. സ്വകാര്യ ബസുകള്‍ ഓടുന്നില്ല. വലപ്പാടും ശാസ്താംകോട്ടയിലും കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. കരുനാഗപ്പള്ളി ഡിപ്പോയിലെ ബസിന്റെ ചില്ല് തകര്‍ത്തു. വാഹനങ്ങള്‍ തടഞ്ഞതിന് വടകരയില്‍ 3 ഹര്‍ത്താല്‍ അനുകൂലികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പലയിടത്തും വാഹനങ്ങള്‍ തടയുന്നു. ആലപ്പുഴയില്‍ ബസ് തടഞ്ഞവരെ കസ്റ്റഡിയില്‍ എടുത്തു. തിരുവനന്തപുരം തമ്പാനൂരില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവെക്കാന്‍ പൊലീസ് നിര്‍ദേശിച്ചു.

ദ​​​​​​ലി​​​​​​ത് സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​ക​​​​​​ളു​​​​​​ടെ സം​​​​​​യു​​​​​​ക്ത സ​​​​​​മി​​​​​​തി ആ​​​​​​ഹ്വാ​​​​​​നം ​​ചെ​​​​​​യ്ത സം​​​​​​സ്ഥാ​​​​​​ന ഹ​​​​​​ർ​​​​​​ത്താ​​ൽ രാ​​​​​​വി​​​​​​ലെ ആ​​​​​​റ് മണിക്കാണ് ആരംഭിച്ചത്. വൈ​​​​​​കു​​​​​​ന്നേ​​​​​​രം ആ​​​​​​റു വ​​​​​​രെ​​​​​​യാ​​​​​ണു ഹ​​​​​​ർ​​​​​​ത്താ​​​​​​ൽ. ഉ​​​​​​ത്ത​​​​​​രേ​​​​​​ന്ത്യ​​​​​​യി​​​​​​ലെ ഭാ​​​​​​ര​​​​​​ത് ബ​​​​​​ന്ദി​​​​​​ൽ പ​​​​​​ങ്കെ​​​​​​ടു​​​​​​ത്ത ദ​​​​​​ലി​​​​​​ത​​​​​​രെ വെ​​​​​​ടി​​​​​​വ​​​​​​ച്ചു​​​​​​കൊ​​​​​​ന്ന​​​തിൽ പ്രതിഷേധിച്ചാണ് ഹ​​​​​​ർ​​​​​​ത്താ​​​​​​ൽ. കൊച്ചിയില്‍ ആദിവാസി ഗ്രോതമഹാസഭാ നേതാവ് എം.ഗീതാനന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചിയില്‍ വാഹനങ്ങള്‍ തടഞ്ഞതോടെയാണ് ഗീതാനന്ദനടക്കമുള്ളവരെ കസ്റ്റഡിയിലെടുത്തത്. നോര്‍ത്ത് പാലം ഉപരോധിക്കുന്നതിനിടെയാണ് സംഭവം.

ബിഎസ്പി, ആദിവാസി ഗോത്രമഹാസഭ, ഡിഎച്ച്ആര്‍എം, അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ, കേരള ചേരമര്‍ സംഘം, സാംബവര്‍ മഹാസഭ, ചേരമ സംബാവ ഡെവലപ്മെന്റ് സൊസൈറ്റി, കെപിഎംഎസ്, വേലന്‍ മഹാസഭ, പെമ്പിളൈ ഒരുമൈ, നാഷണല്‍ ദലിത് ലിബറേഷന്‍ ഫ്രണ്ട്, സോഷ്യല്‍ ലിബറേഷന്‍ ഫ്രണ്ട്, കേരള ദലിത് മഹാസഭ, ദലിത്-ആദിവാസി മുന്നേറ്റ സമിതി, ആദിജന മഹാസഭ, ഐഡിഎഫ്, സിപിഐ(എംഎല്‍), റെഡ് സ്റ്റാര്‍ തുടങ്ങിയ സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

പാ​​​​​​ൽ, പ​​​​​​ത്രം, മെ​​​​​​ഡി​​​​​​ക്ക​​​​​​ൽ ഷോ​​​​​​പ്പ് എ​​​​​​ന്നി​​​​​​വ​​​​​​യെ ഹ​​​​​​ർ​​​​​​ത്താ​​​​​​ലി​​​​​​ൽ​​​​​​ നി​​​​​​ന്ന് ഒ​​​​​​ഴി​​​​​​വാ​​​​​​ക്കി​​യി​​ട്ടു​​ണ്ട്​​​. സ്വകാര്യബസുകൾ സർവീസ് നടത്തുമെന്ന് ബസുടമകളും ഹർത്താലിനെ പിന്തുണയ്ക്കില്ലെന്ന് കേരള ബേക്കേഴ്സ് അസോസിയേഷനും വ്യാപാരി വ്യവസായികളുടെ ഒരു വിഭാഗവും അറിയിച്ചിരുന്നു. തീയറ്ററുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് തീയറ്റർ ഉടമകളും അറിയിച്ചു. കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ബ​​​​സു​​​​ക​​​​ൾ സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തുന്നുണ്ട്. സർവീസ് നടത്തണ​​​​മെ​​​​ന്ന് കാ​​​​ണി​​​​ച്ച് കെഎസ്ആർടിസി എം​​​​ഡി സ​​​​ർ​​​​ക്കു​​​​ല​​​​ർ ഇ​​​​റ​​​​ക്കിയിരുന്നു. എ​​​​ല്ലാ ജീ​​​​വ​​​​ന​​​​ക്കാ​​​​രും ഇ​​​​ന്ന് ജോ​​​​ലി​​​​ക്കു ഹാ​​​​ജ​​​​രാ​​​​ക​​​​ണ​​​​മെ​​​​ന്നും സ​​​​ർ​​​​ക്കു​​​​ല​​​​റി​​​​ൽ നി​​​​ർ​​​​ദേ​​​​ശി​​​​ച്ചിട്ടുണ്ടായിരുന്നു. ഹര്‍ത്താലിനെ തുടര്‍ന്ന് കണ്ണൂര്‍, കാലിക്കറ്റ് സര്‍വകലാശാലകളുടെ പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button