തിരുവനന്തപുരം: ദളിത് സംഘടനകളുടെ ഹര്‍ത്താലിന് ബിജെപി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ദളിത് സംഘടനകള്‍ ഉയര്‍ത്തുന്ന ആവശ്യത്തോട് ബിജെപിയും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവന്നൊണ് കുമ്മനം രാജശേഖരന് വ്യക്തമാക്കിയത്.
ഭാരത് ബന്ദില്‍ പങ്കെടുത്ത ദളിതരെ വെടിവച്ചുകൊന്ന സംഭവത്തില്‍ അന്വേഷണം നടത്തുക, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, ദളിത് പീഡനനിയമം പൂര്‍വസ്ഥിതിയിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍. പാല്, പത്രം, ആശുപത്രി, വിവാഹം എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Post Your Comments