KeralaLatest NewsNews

യാത്രയയപ്പുദിനത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച സംഭവം; ഡോ. പുഷ്പജയ്ക്കു പിന്തുണയുമായി കണ്ണന്താനം

കാഞ്ഞങ്ങാട്: യാത്രയയപ്പുദിനത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച സംഭവത്തില്‍ ഡോ. പുഷ്പജയ്ക്കു പിന്തുണയുമായി കണ്ണന്താനം. യാത്രയയപ്പുദിനത്തില്‍ ഒരു സംഘം വിദ്യാര്‍ഥികള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് അപമാനിക്കാന്‍ ശ്രമിച്ച നെഹ്റു കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. പി.വി. പുഷ്പജയ്ക്കാണ് പിന്തുണയുമായി കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം എത്തിയത്. ഇന്നലെ രാവിലെയാണ് പുഷ്പജയുടെ കൊടക്കാട്ടെ വീട്ടില്‍ മന്ത്രി എത്തിയത്.

നല്ല മനുഷ്യരെല്ലാം കൂടെയുണ്ടാകുമെന്നും ധൈര്യമായി മുന്നോട്ടുപോകണമെന്നും മന്ത്രി പറഞ്ഞു. ഗുരുക്കന്മാരെ ബഹുമാനിക്കുന്നതാണു ഭാരതീയ സംസ്‌കാരം. ബഹുമാനിച്ചില്ലെങ്കിലും അപമാനിക്കാന്‍ ശ്രമിക്കരുത്. കുറ്റം ചെയ്തത് ആരായാലും ക്രിമിനല്‍നിയമ നടപടിയും പാര്‍ട്ടി നടപടിയുമെടുക്കണം. സാമൂഹികമാധ്യമങ്ങളിലൂടെ ഉന്നതരെ അസഭ്യം പറയുന്നതിനു പകരം സ്നേഹവും ബഹുമാനവും നല്‍കണമെന്നും മന്ത്രി പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button