
വത്തിക്കാന്‍: യുഎസിലെ വത്തിക്കാന്‍ മുന്‍ നയതന്ത്ര പ്രനിധിയായ പുരോഹിതന് അറസ്റ്റിൽ. ഇന്‍്റര്‍നെറ്റില്‍ അശ്ലീല സൈറ്റ് സന്ദര്‍ശിക്കുകയും ദൃശ്യങ്ങള്‍ കൈമാറ്റം നടത്തുകയും ചെയ്തെന്ന ആരോപണത്തിലാണ് അറസ്റ്റ്. വത്തിക്കാന്‍ പോലീസ് അറസ്റ്റ് ചെയ്തത് പുരോഹിതനായ കാര്‍ലോ ആല്‍ബെര്‍ട്ടോ ക്യാപ്പല്ലെയെയാണ്.
പുരോഹിതനെതിരെ 2017ലാണ് ലൈംഗിക ആരോപണം ഉയര്‍ന്നത്. അശ്ലീല സൈറ്റുകള്‍ വത്തിക്കാന്‍ നയതന്ത്ര പ്രതിനിധികളിലൊരാള്‍ സന്ദര്‍ശിക്കുന്നുണ്ടെന്ന വിവരം യുഎസ് അധികൃതര്‍ വത്തിക്കാനെ അറിയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പുരോഹിതനെതിരെ തെളിവുകള്‍ ലഭിച്ചു.
പുരോഹിതന് ഇതിനു മുന്‍പ് ഇന്ത്യയിലും ഹോങ്കോങിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാത്തലിക്ക് സഭയില്‍ ബാല ലൈംഗിക പീഡനം വര്‍ധിച്ച് വരുന്ന കാലഘട്ടത്തില്‍ ഇത്തരത്തിലുള്ളവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനാണ് വത്തിക്കാന്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.
Post Your Comments