യുഎഇ: വിശുദ്ധ റംസാൻ മാസം മെയ് 17ന് തുടങ്ങും. ചില ദിവസങ്ങളിൽ നോമ്പ് സമയം13 മണിക്കൂർ വരെ നീണ്ടേക്കാം. യുഎഇ ചൂടുകൂടുന്നതും പെട്ടെന്ന് ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നതും പലരെയും പല തരത്തിലാകും ബാധിക്കുക. ഇത് ഒഴിവാക്കാനായി നമുക്ക് ധരാളം കാര്യങ്ങൾ ചെയ്യാനാകും. നോമ്പെടുന്നത് ഏറ്റവും കൂടുതൽ ബാധിക്കുക നമ്മുടെ ശരീരത്തെയാണ്, അതുകൊണ്ടു തന്നെ ആദ്യം നമ്മുടെ ശരീരത്തെ നോമ്പെടുക്കാൻ തയ്യാറാക്കുക. നോമ്പ് സമയങ്ങളിൽ ഒരുപാട് ആഹാരം കഴിക്കാതിരിക്കുക ആരോഗ്യപ്രദമായ ഭക്ഷണങ്ങൾ ശീലമാക്കുക. അധികമായി ഭക്ഷണം കഴിക്കുന്നതും ക്ഷീണം ഉണ്ടാകാൻ കാരണമാകും.
also read:യുഎഇയിലെ റാഫിൾ വിജയികളെ കുറിച്ചുള്ള അതിശയകരമായ ഒരു സത്യം ഇതാണ്
നോമ്പ് കാലങ്ങളിൽ സുബഹി നമസ്‌കാരത്തിനായി രാവിലെ എഴുന്നേൽക്കേണ്ടതുണ്ട്. സുഹബി നമസ്കാരത്തിന് മുൻപ് ഭക്ഷണം കഴിച്ചിരിക്കണം. കഴിയുന്നതും പലഹാരങ്ങൾ ഒഴിവാക്കാൻ ശ്രമിക്കണം.
നോമ്പ് കാലയളവിൽ പുകവലി അടക്കമുള്ള എല്ലാ ദുശീലങ്ങളും പൂർണ്ണമായും ഒഴിവാക്കണം. താമസിച്ച് ഉറങ്ങുകയും താമസിച്ച് എഴുന്നേൽക്കുകയും ചെയ്യുന്ന ശീലമുണ്ടെങ്കിൽ ഇപ്പോൾ തന്നെ ഇത് ഒഴിവാക്കുക. കഴിയുന്നത്ര നേരത്തെ ഉറങ്ങായും എഴുന്നേൽക്കാനും ശീലിക്കുക. ചായ കോഫി തുടങ്ങിയവ സ്ഥിരമായി ഉപയോഗിക്കുയന്ന ശീലമുണ്ടെങ്കിൽ ഇപ്പോൾ തന്നെ ഒഴിവാക്കുക.
പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ അസുഖങ്ങൾ ഉള്ളവർ ഡോക്ടറെ കണ്ട് വേണ്ട നിർദ്ദേശങ്ങൾ സ്വീകരിച്ച ശേഷം നോമ്പെടുക്കുക. ഭക്ഷണം കഴിക്കുന്ന സമയങ്ങളിൽ ധരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം .
പഴവർഗങ്ങൾ കഴിക്കുന്നതും ശരീരത്തിന് നല്ലതാണ്. കാർബോഹൈഡ്രേറ്റും പ്രൊറ്റീനും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക. ദ്രവരൂപത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കുക. കട്ടിയുള്ള ആഹാരങ്ങൾ ഒഴിവാക്കുന്നത് ദഹനം എളുപ്പമാക്കും.
Post Your Comments