ജനസംഖ്യയേക്കാൾ കൂടുതൽ വാഹനങ്ങളുള്ള ഒരു ഇന്ത്യന്‍ നഗരമാണ് പൂനൈ. ഇവിടത്തെ ജനസംഖ്യ ഏകദേശം 35 ലക്ഷമാണെങ്കിൽ ഇവിടെ ഇതിനകം റജിസ്റ്റര്‍ ചെയ്ത വാഹങ്ങളുടെ എണ്ണം 36.27 ലക്ഷമെന്നാണ് റീജനല്‍ ട്രാഫിക് ഓഫിസ് (എംഎച്ച് 12)വെളിപ്പെടുത്തുന്നത്. 2017നെ അപേക്ഷിച്ച് നാലുചക്രവാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ 9.57% ആണ് ഉയര്‍ന്നതെങ്കില്‍ ഇരുചക്രവാഹനങ്ങള്‍ 8.24% ആയി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 33.37 ലക്ഷം വാഹനങ്ങൾ പൂനൈ നഗരത്തിൽ ഉണ്ടായിരുന്നതെങ്കിൽ ഇപ്പോള്‍ 36.27 ലക്ഷത്തില്‍ എത്തി നില്‍ക്കുന്നു.
പൂനൈയിൽ രാജ്യത്ത് മറ്റൊരു നഗരത്തിലുമുണ്ടാകാത്ത തരത്തിലാണ് വാഹനങ്ങളുടെ എണ്ണം കുതിച്ചുയര്‍ന്നിരിക്കുന്നത്. നഗരത്തില്‍ 2,80,000 വാഹനങ്ങളുടെ വര്‍ധനയാണ് ഈ വര്‍ഷം മാര്‍ച്ച് അവസാനത്തോടെ ഉണ്ടായത്. ഇതിൽ ഇരുചക്രവാഹനങ്ങളാണ് ഏറ്റവുമുധികം റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതുമൂലം പൂനൈ ആര്‍ടിയുടെ വരുമാനത്തില്‍ വന്‍ വര്‍ദ്ധനവുണ്ടായെന്നും 1,021.56 കോടി രൂപയാണ് ഇത്തവണത്തെ വരുമാനമെന്നും ആര്‍ടിഒ തലവന്‍ ബാബ ആജ്‌റി പറഞ്ഞു. നഗരത്തില്‍ വാഹനങ്ങൾ പെരുകുന്നതു മൂലമുണ്ടാകുന്ന മലിനീകരണവും ഗതാഗതക്കുരുക്കും മൂലം ജനം ദുരിതത്തിലാകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.
Also read ;വഴിവക്കിലെ കൃഷിസ്ഥലത്ത് ടെന്റടിച്ചു; കള്ളനാണെന്ന് കരുതി വിനോദസഞ്ചാരിക്ക് മർദ്ദനം
Post Your Comments