കൊച്ചി : കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ പുതിയ പായ്ക്കറ്റില്‍ വിപണിയിലെത്തിക്കുന്ന ഗോഡൗണ്‍ കണ്ടെത്തി. കൊച്ചി മരടിലാണ് ചോക്ലേറ്റുകള്‍, മില്‍ക്ക് പൗഡറുകള്‍ തുടങ്ങീ കുട്ടികള്‍ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തിയത്. സംഭവത്തില്‍ ബാലാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു.
രഹസ്യ വിവരത്തെ തുടര്‍ന്ന് മരട് നഗരസഭാ അധ്യക്ഷ സുനില സിബിയുടെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലാണ് പ്രധാനമായും കുട്ടികള്‍ ഉപയോഗിക്കുന്ന വിവിധയിനം ഭക്ഷ്യവസ്തുക്കള്‍ കണ്ടെടുത്തത്. നെട്ടൂര്‍ പിഡബ്ലിയു റോഡില്‍ സഹകരണ ബാങ്കിന് സമീപം പ്രവര്‍ത്തിച്ചിരുന്ന കാര്‍വര്‍ എന്ന ഗോഡൗണാണ് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന രീതിയില്‍ ഭക്ഷ്യവസ്തുക്കള്‍ വിപണിയിലെത്തിച്ചിരുന്നത്.
കാലാവധി കഴിഞ്ഞവ അതേ കമ്പനിയുടെ തന്നെ പായ്ക്കറ്റുകളും സ്റ്റിക്കറുകളും എത്തിച്ച് വീണ്ടും പൊതിഞ്ഞ് വിപണിയിലെത്തിച്ചിരുന്നതായും കണ്ടെത്തി. ചോക്ലേറ്റ്, മില്‍ക്ക് ഉത്പന്നങ്ങള്‍, ആട്ട, മൈദ, വിവിധയിനം ഓയിലുകള്‍, പുട്ടുപൊടി എന്നിങ്ങനെ നിരവധി ഭക്ഷ്യവസ്തുക്കളാണ് ഇത്തരത്തില്‍ പുതിയ പായ്ക്കറ്റുകളിലാക്കിയിരുന്നത്. ഫുഡ് സേഫ്റ്റി എന്‍ജിനീയര്‍ സ്ഥലത്തെത്തി ഗോഡൗണ്‍ പൂട്ടി സീല്‍ ചെയ്തു. തിരുവനന്തപുരം സ്വദേശി ശിവ സുബ്രഹ്മണ്യന് എന്നയാളുടെ പേരിലാണ് സ്ഥാപനത്തിന്റെ വിതരണ ലൈസന്‍സ്. സംഭവത്തില്‍ ബാലാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു.
Post Your Comments