Latest NewsGulf

വനിതകൾക്ക് സൈനിക സേവനത്തിന് അനുമതി നൽകി ഈ ഗൾഫ് രാജ്യം

ദോഹ ; വനിതകൾക്ക് സൈനിക സേവനത്തിന് അനുമതി നൽകി ഖത്തർ. അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി കഴിഞ്ഞ ദിവസം അംഗീകാരം നൽകിയ പുതിയ ദേശീയസേവന നിയമത്തിലാണ് വനിതകൾക്കു സ്വയം സന്നദ്ധരായി സൈനിക സേവനമനുഷ്ഠിക്കുന്നത് സംബന്ധിച്ച വ്യവസ്ഥയുള്ളത്. ഇതാദ്യമായാണ് വനിതകൾക്ക് സൈനിക സേവനം അനുഷ്ടിക്കാൻ ഖത്തർ അനുമതി നൽകുന്നത്. എന്നാൽ ഇവർക്ക് എന്തു ജോലിയാണു നൽകുകയെന്നു വ്യക്തമല്ല.

18 വയസ്സിനു മുകളിലുള്ള വനിതകൾക്കാണ് അവസരം. ഇപ്പോൾ തന്നെ സൈനിക മേഖലയിലെ ഭരണ നിർവഹണ രംഗങ്ങളിൽ വനിതകൾ ജോലി ചെയ്യുന്നുണ്ട്. അതേസമയം പുതിയ നിയമത്തിൽ 18നും 35നും ഇടയിലുള്ള പുരുഷൻമാർ നിർബന്ധമായും സൈനിക സേവനം ചെയ്യണമെന്നു വ്യവസ്ഥ ചെയുന്നു. മൂന്നു മാസത്തിനുപകരം ഒരു വർഷമാണു ഇനി സൈനിക സേവനം അനുഷ്ഠിക്കേണ്ടത്. 18 വയസ്സ് പൂർത്തിയായ പുരുഷൻമാർ 60 ദിവസത്തിനുള്ളിൽ നിർബന്ധ സൈനിക സേവനത്തിനുള്ള അപേക്ഷ നൽകിയിരിക്കണം.

2013മുതലാണ് ഖത്തർ യുവാക്കൾക്കു നിർബന്ധ സൈനികസേവനം ഏർപ്പെടുത്തിയത്. ഇതിൽനിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നവർക്ക് മൂന്നുവർഷം വരെ തടവും 50,000 ഖത്തരി റിയാൽ വരെ പിഴയും ലഭിക്കും.

Also read ;പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button