KeralaLatest NewsNews

ആദരാഞ്ജലിക്ക് പിന്നാലെ ലഘുലേഖ വിതരണവും: അദ്ധ്യാപികയോടുള്ള അവഹേളനം ഒരു തുടര്‍ക്കഥ

ചെറുവത്തൂര്‍ : യാത്രയയപ്പു ചടങ്ങിനിടെ നെഹ്‌റു കോളജ്‌ പ്രിന്‍സിപ്പല്‍ ഡോ: പി.വി. പുഷ്‌പജയ്‌ക്കെതിരേ എസ്‌.എഫ്‌.ഐ പ്രവര്‍ത്തകര്‍ ആദരാഞ്‌ജലി പോസ്‌റ്റര്‍ പതിക്കുകയും പടക്കം പൊട്ടിച്ച്‌ ആഘോഷിക്കുകയും ചെയ്‌തതിനു പിന്നാലെ പ്രിന്‍സിപ്പലിന്റെ ജന്മനാട്ടില്‍ അവര്‍ക്കും കുടുംബത്തിനുമെതിരേ ലഘുലേഖ. അദ്ധ്യാപികയെ അവഹേളിച്ച സംഭവത്തില്‍ രണ്ട് എസ്എഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സിപിഎം പാര്‍ട്ടി ഗ്രാമമായ പൊള്ളപ്പൊയിലില്‍ ലഘുലേഖ വിതരണം ചെയ്തത് വലിയ ചര്‍ച്ചയ്ക്കിടയാക്കിയിരിക്കുകയാണ്.

ലാല്‍സലാം സഖാക്കളെ എന്ന തലക്കെട്ടില്‍ “ലേഡി പ്രിന്‍സിപ്പലിന്റെ ഗ്രാമവാസികള്‍” എന്ന പേരിലാണ് ലഘുലേഖ പുറത്തിറക്കിയിരിക്കുന്നത്. പ്രിന്‍സിപ്പലിന്റെ അച്‌ഛനെയും ഭര്‍ത്താവിനെയും തരം താഴ്‌ത്തിയാണു നോട്ടീസ്‌. കള്ളുഷാപ്പില്‍ നിന്ന്‌ കള്ളു കുപ്പി അച്‌ഛനു നല്‍കുന്ന പെണ്‍കുട്ടി പ്രിന്‍സിപ്പലായതോടെ നാടിനെയും നാട്ടുകാരെയും മറന്നെന്നാണ്‌ ഇതിലെ കുത്ത്‌.

ഒരു പീറ പെണ്ണിന്‌ ഇത്രയേറെ പബ്ലിസിറ്റി ഉണ്ടാക്കാന്‍ അവസരമൊരുക്കിയത്‌ എസ്‌.എഫ്‌.ഐ പ്രവര്‍ത്തകരാണെന്നും കുറ്റപ്പെടുത്തലുണ്ട്‌. വിദ്യാര്‍ഥിമനസ്സില്‍ മരിച്ച അദ്ധ്യാപികയാണ് ഡോ: പി.വി. പുഷ്‌പജയയെന്നും ലഘുലേഖയില്‍ പറയുന്നു. എന്നാല്‍ നേതൃത്വത്തിന്റെ അറിവോടെ സി.പി.എം നടത്തുന്ന വ്യക്‌തിഹത്യ അവസാനിപ്പിക്കണമെന്ന്‌ ബി.ജെ.പി ആവശ്യപ്പെട്ടു.

shortlink

Post Your Comments


Back to top button