പയ്യന്നൂര്‍: വിവാഹത്തിനായി നാട്ടിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ വരനെ കാണാതായി. പൂന വികാസ് നഗറിലെ ശിവകുമാര്‍- സുഷമ ദമ്പതികളുടെ മകന്‍ അശ്വിനെ ആണ് കാണാതായത്. ശനിയാഴ്ച രാവിലെയാണ് തൃച്ചംബരം ക്ഷേത്രത്തില്‍ വെച്ച് തൃച്ചംബരം സ്വദേശിനിയായ പെണ്‍കുട്ടിയുമായുള്ള വിവാഹം ഉറപ്പിച്ചിരുന്നത്.
Read Also: കെ.എസ്.ആര്‍.ടി.സി ബസ്സ് സ്റ്റാന്റില്‍ നിന്നും കഞ്ചാവ് പിടികൂടി
വരന്റെ കുടുംബം വിവാഹത്തിനായി കൊങ്കണ്‍ വഴി കണ്ണൂരിലേക്ക് വരുന്നതിനിടയില്‍ വ്യാഴാഴ്ച രാത്രി ബര്‍ത്തില്‍ ഉറങ്ങാന്‍ കിടന്ന അശ്വിനെ വെള്ളിയാഴ്ച രാവിലെ കാണാനില്ലെന്നാണ് മാതാപിതാക്കൾ പരാതി നൽകിയത്. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
Post Your Comments