കോഴിക്കോട്: അഞ്ചു പേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കിയെന്ന പരാതിയുമായി യുവതി രംഗത്ത്. കോഴിക്കോട് കൊടുവള്ളിയിലാണ് സംഭവം. മലപ്പുറം ചേളാരി സ്വദേശിനിയാണ് പരാതിയുമായി കൊടുവള്ളി പോലീസിനെ സമീപിച്ചത്.
കൊടുവള്ളിയിലെ ഒരു ലോഡ്ജില്‍ വെച്ചാണ് തന്നെ പീഡിപ്പിച്ചതെന്നും ആദ്യം പീഡിപ്പിച്ചയാളുടെ നാല് സുഹൃത്തുക്കള്‍ തന്നെ പിന്നീട് പീഡിപ്പിക്കുകയായിരുന്നെന്നും യുവതി പരാതിയില്‍ ആരോപിച്ചു. താന്‍ ഗര്‍ഭിണി ആണെന്നും ഇവര്‍ പോലീസിനോട് വെളിപ്പെടുത്തി.
read more at: 28 കാരിയായ ആദിവാസി യുവതിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കി
പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
Post Your Comments