പയ്യന്നൂർ : കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ ഇറങ്ങിയ അറുപതുകാരൻ ശ്വാസം മുട്ടി മരിച്ചു. മണിയറ പൂമാലക്കാവിന് സമീപത്തെ കണ്ണാട ഭാസ്കരനാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം. ആടിനെ രക്ഷിക്കാന്‍ കയര്‍കെട്ടി ഇറങ്ങിയതായിരുന്നു ഭാസ്കരന്.
50 അടി താഴ്ചയുള്ള കിണറില്‍ 12 അടിയോളം വെള്ളമുണ്ടായിരുന്നു.താഴെയെത്തിയ ഉടന്‍ ശ്വാസംമുട്ടി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പയ്യന്നൂരില്‍നിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ചത്ത ആടിനെയും പുറത്തെടുത്തു. കിണറ്റില്‍ പ്രാണവായുവില്ലാത്തതാണ് മരണകാരണമെന്ന് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments