ദുബായിലെ സാധാരണക്കാരായ തൊഴിലാളികൾക്കിടയിൽ പ്രമേഹം, ഫംഗസ് അണുബാധ, ഹൈപ്പർടെൻഷൻ, കാഴ്ചക്കുറവ് ,ഓർത്തോപീഡിക് ഡിസോർഡേഴ്സ് തുടങ്ങിയവ കൂടുതലായി കാണപ്പെടുന്നുവെന്ന് റിപ്പോർട്ട്.
ലോകാരോഗ്യ ദിനത്തിൽ മുന്നോട്ടുവെച്ച ആസ്റ്റർ വോളൻറിയേഴ്സ് മെഗാ മെഡിക്കൽ ക്യാമ്പിലെ മെഡിക്കൽ വിദഗ്ദ്ധരും, സന്നദ്ധപ്രവർത്തകരും തൊഴിലാളികൾക്കിടയിൽ ഇത്തരം രോഗങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തി. ജബൽ അലിയിൽ ദുബായ് ഇൻവെസ്റ്റ്മെന്റ് റിയൽ എസ്റ്റേറ്റ് ലേബർ ഗാർഡൻസിൽനടത്തിയ മെഗാ മെഡിക്കൽ ആൻഡ് വെൽനസ് ക്യാമ്പിൽ 1,420 പേർ പങ്കെടുത്തു.
ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള 20 ഡോക്ടർമാരും മൻഖൂൽ ആസ്റ്റർ ഹോസ്പിറ്റൽ , ആസ്റ്റർ ആൻഡ് അക്സസ് ക്ലിനിക്കസ്, ആസ്റ്റർ ഫാർമസി, മെഡ്കെയർ ആശുപത്രി എന്നിവിടങ്ങളിൽ നിന്നും മെഡിക്കൽ വിഭാഗത്തിലെ ആളുകൾ പങ്കെടുത്തു
ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സിഎസ്ആർ സംവിധാനമായ അസ്റ്റർ വോളണ്ടിയർ, സാമൂഹിക വികസന അതോറിറ്റിയുടെ (സി.ഡി.എ) അംഗീകാരമുള്ള മറ്റൊരു സന്നദ്ധസംഘടന മോഡൽ സർവീസ് സൊസൈറ്റി (എംഎസ്എസ്) എന്നിവരാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ഫംഗൽ അണുബാധകളും അലർജികളും തൊഴിലാളികൾക്കിടയിൽ വളരെ സാധാരണമാണ്.പൊടിയും രാസവസ്തുക്കളും നിരന്തരം ശരീരത്തിൽ പതിക്കുമ്പോഴാണ് ഇത്തരം അസുഖങ്ങൾ ഉണ്ടാകുന്നതെന്ന് ഡോക്ടർ രാജേഷ് കുമാർ പറഞ്ഞു.
പതിവ് ആരോഗ്യ ക്യാമ്പുകളിൽ നിന്ന് വ്യത്യസ്തമായി, മെഡിക്കൽ സെന്റർ, ഡെർമറ്റോളജി, പൾമോണോളജിക്കൽ, ഗാസ്ട്രോഎൻറോളജി എന്നിവ ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർമാരെ ഈ ക്യാമ്പിൽ പങ്കെടുപ്പിച്ചതായും ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ അഭിപ്രായപ്പെട്ടു.
ഈ പരിപാടിയുടെ ലക്ഷ്യം താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളുടെ ആരോഗ്യവും ആവശ്യങ്ങളും തിരിച്ചറിയുകയും അവർക്ക് ചികിത്സ സഹായം ചെയ്യുകയുമാണെന്നും ക്യാമ്പ് അധികാരികൾ അഭിപ്രായപ്പെട്ടു. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലായ വിപ്ലുൽ, ഇന്ത്യൻ വുമൺ റിസോഴ്സ് സെന്ററിലെ ഉദ്യോഗസ്ഥർ, മറ്റ് നയതന്ത്ര ഉദ്യോഗസ്ഥർ എന്നിവരും ക്യാമ്പിൽ പങ്കെടുത്തു.
Post Your Comments