ബിജെപി നേതാവിനെ ഒരു സംഘം ആളുകള്‍ തല്ലിച്ചതച്ചു. വെള്ളിയാഴ്ച ജില്ല മജിസ്‌ട്രേറ്റ് ഓഫീസില്‍ എത്തിയ നേതാവിന് ഹെല്‍മെറ്റ് ധരിച്ച ഒരു സംഘം ആളുകള്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വെസ്റ്റ് ബംഗാളിലെ ബംഗുരയിലാണ് സംഭവം.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിക്കുന്നതിനെ തുടര്‍ന്നുണ്ടായ കലാപത്തെ കുറിച്ച് പരാതി കൊടുക്കാനാണ് ബിജെപി നേതാവ് ജില്ല മജിസ്‌ട്രേറ്റ് ഓഫീസില്‍ എത്തിയത്. ഈ സമയം അവിടെയുണ്ടായിരുന്ന ഒറു സംഘം നേതാവിനെ ആക്രമിക്കുകയായിുന്നു. കാറില്‍ നിന്നും വലിച്ചിറക്കി നിലത്തിട്ട് ചവിട്ടുകയും മര്‍ദ്ദിക്കുകയുമാണ് ചെയ്തത്.
#WATCH Bankura: BJP State Secretary Shyamapada Mondal attacked, allegedly by TMC workers. #WestBengal pic.twitter.com/RSgwJbHYCp
— ANI (@ANI) April 6, 2018
തൃണമൂല്‍ കോണ്‍ഗ്രസാണ് അക്രമണത്തിന് പിന്നിലെന്നാണ് ബിജെപി ആരോപണം. മെയ് ഒന്ന മൂന്ന് ആഞ്ച് തീയതികളിലായി നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പത്രിക സമര്‍പ്പണത്തിന്റെ പേരില്‍ വന്‍ കലാപമാണ് ഉണ്ടായിരിക്കുന്നത്. 60,000 പഞ്ചായത്ത് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക.
പത്രിക സമര്‍പ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അനുവദിക്കുന്നില്ലെന്ന് ബിജെപിയും സിപിഎമ്മും കോണ്‍ഗ്രസും ആരോപണം ഉന്നയിച്ചിട്ടുണ്ട്.
Post Your Comments