തൃശൂര്‍: തിങ്കളാഴ്ച നടക്കുന്ന ഹര്‍ത്താലില്‍ പങ്കെടുക്കില്ലെന്ന് കേരള വ്യാപാര വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ അറിയിച്ചു. അടിക്കടിയുള്ള ഹര്‍ത്താലുകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വ്യാപാര മേഖലയുമായി ബന്ധമില്ലാത്ത സംഘടനകള്‍ തിങ്കളാഴ്ച നടത്തുന്ന ഹര്‍ത്താലില്‍ കടകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
തിങ്കളാഴ്ചത്തെ ഹര്‍ത്താലില്‍ പങ്കെടുക്കില്ലെന്നു കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചിരുന്നു. തുടര്‍ച്ചയായ ഹര്‍ത്താലുകള്‍മൂലം ബസ് വ്യവസായം പ്രതിസന്ധിയിലാണെന്നു ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ദലിത് സംഘടനകളുടെ നിയമപരമായ ആവശ്യങ്ങള്‍ക്കു തങ്ങള്‍ എതിരല്ലെന്നും അവര്‍ പറഞ്ഞു.
ഹര്‍ത്താലില്‍ പങ്കെടുക്കില്ലെന്നു സ്റ്റേറ്റ് ബസ് ഓണേഴ്‌സ് ഫെഡറേഷനും വിവിധ ജില്ലകളിലെ ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍, ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഘടകങ്ങളും അറിയിച്ചു. വിഷുവിനു തൊഴിലാളികള്‍ക്ക് ഉല്‍സവബത്ത നല്‍കാന്‍പോലും പറ്റാത്ത സാഹചര്യമാണുള്ളതെന്നു സംഘടനകള്‍ ചൂണ്ടിക്കാട്ടി.
Post Your Comments