Latest NewsNewsGulf

നിശബ്ദമായി മരണത്തിലേയ്ക്ക് നയിക്കുന്ന കൊലയാളി മരുന്നുകളെ കുറിച്ച് മുന്നറിയിപ്പ് നല്‍കി യു.എ.ഇ ആരോഗ്യ മന്ത്രാലയം

ദുബായ് : മനുഷ്യനെ നിശബ്ദമായി മരണത്തിലേയ്ക്ക് നയിക്കുന്ന കൊലയാളി മരുന്നുകളെ കുറിച്ച് മുന്നറിയിപ്പ് നല്‍കി ആരോഗ്യ മന്ത്രാലയം. ഗര്‍ഭ നിരോധന ഗുളികകളും അപസ്മാരത്തിനുമുള്ള ഗുളികകളും കഴിച്ചാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ ചൂണ്ടിക്കാട്ടിയാണ് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്. ഈ ഗുളികകള്‍ കളിച്ചാല്‍ രക്തസമ്മര്‍ദ്ദം, ഉത്കഠ, അമിത ദ്വേഷ്യം, ദ്രുതഗതിയിലുള്ള ഹൃദയമിടിപ്പ് എന്നിവ ഉണ്ടാകുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

ചില ആഹാര പദാര്‍ത്ഥങ്ങളില്‍ കുടുതലായി കാണുന്ന സാല്‍മോണല്ല ഈ മരുന്നുകളുമായി ചേര്‍ന്നാല്‍ ശരീരത്തിനുള്ളില്‍ വിഷമായി തീരുകയാണ് ചെയ്യുന്നത്.

ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള ലാബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ മനുഷ്യന് ഹാനികരമാകുന്ന മരുന്നുകള്‍ ഏതെന്ന് കണ്ടെത്തിയിരുന്നു.

ശരീരഭാരം കുറയ്ക്കുന്നതിന് ഉപയോഗിയ്ക്കുന്ന കാപ്‌സ്യൂള്‍ ഷെഡ്ഫാറ്റ് എല്‍എല്‍സി, മനുഷ്യശരീരത്തില്‍ വളരെ ദോഷകരമായ തരത്തില്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിരുന്നു. ലോകവ്യാപകമായി നിരോധനം ഏര്‍പ്പെടുത്തിയ മരുന്നാണിത്. ഈ മരുന്നിന്റെ ഒരംശം രക്തത്തില്‍ കലര്‍ന്നാല്‍ നെഗറ്റീവ് റിസല്‍ട്ടാണ് ഉണ്ടാകുകയെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. അമിതമായ ഉത്കഠ, മാനസിക അസ്വാസ്ഥ്യം ഹൃദമമിടിപ്പിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ എന്നീ ഗുരുതര രോഗങ്ങള്‍ ഈ മരുന്ന് കഴിച്ചാല്‍ ഉണ്ടാകുമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ മുന്നറിയിപ്പ് തരുന്നു.

ഗര്‍ഭ നിരോധന ഗുളികകളില്‍ അധികമായും സോഡിയം വാല്‍പ്രൊവേറ്റും, വാല്‍പ്രോയിക് ആസിഡുമാണ്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഈസ്ട്രജനെ ബാധിയ്ക്കും. ഇത് പിന്നീട് ഗര്‍ഭധാരണത്തെ തന്നെ തടയുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഫിറ്റോഎസ്ട്രാക്റ്റം എന്ന കാപ്‌സ്യൂളിലുള്ള രാസവസ്തുക്കള്‍ ആഹാരപദാര്‍ത്ഥങ്ങളില്‍ കാണുന്ന സാല്‍മോണല്ലയുമായി പ്രവര്‍ത്തിച്ച് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായി ശക്തിയായ പനിയും അടിവയറ്റില്‍ വേദനയും ഉണ്ടാകുന്നു.

ഈ കാപ്‌സ്യൂളുകളെല്ലാം തന്നെ ലോകവ്യാപകമായി നിരോദനം ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്.

സൗദിയിലെ ഡ്രഗ് ആന്‍ഡ് ഫുഡ് അഡ്മിനിസ്‌ട്രേഷന്‍ നിരോധിച്ച മറ്റൊരു മരുന്നാണ് ഒമാസിഡ് ച്യൂവബിള്‍ ടാബ്ലെറ്റ്. ഒമാന്‍ ഇന്‍ഡസ്ട്രീസ് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടേതാണ് ഈ മരുന്നു. ഇത് കഴിച്ചാല്‍ ഹൃദയത്തെ കരിച്ചെടുക്കും എന്നാണ് കണ്ടെത്തല്‍. ഇക്കാരണത്താല്‍ തന്നെ ഈ മരുന്നിന് ഗള്‍ഫ് രാഷ്ട്രങ്ങള്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button