Latest NewsArticleNews StoryLife StyleHealth & Fitness

വീട്ടിനുള്ളിലെ അലങ്കാര സസ്യം; എന്നാല്‍ ഈ ചെടി വളര്‍ത്തിയാല്‍ മരണം മിനിട്ടുകള്‍ക്കുള്ളില്‍

അലങ്കാര ചെടികള്‍ വളര്‍ത്തല്‍ ഇപ്പോള്‍ ഒരു ഫാഷനാണ്. വളരെ ചെറിയ ഇടത്തില്‍ മികച്ച വീടുകള്‍ ഒരുക്കുന്നവര്‍ ഭംഗിയ്ക്കായും പച്ചപ്പിനായും പല തരത്തിലുള്ള ചെടികള്‍ വീടിനുള്ളിലും പുറത്തും വയ്ക്കുന്നുണ്ട്. അത്തരം ഒരു അലങ്കാരച്ചെടിയാണ് സര്‍പ്പപ്പോള. എന്നാല്‍ ഇതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച്‌ പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. പാമ്പിനെപ്പോലെയാണ് ഈ ചെടി കാണപ്പെടുന്നത്. അതുകൊണ്ട് തന്നെയാണ് സര്‍പ്പപ്പോള എന്ന് അറിയപ്പെടുന്നത്. വീട്ടിനുള്ളില്‍ വളര്‍ത്തുന്ന ചെടിയാണ് ഇത്. അതുകൊണ്ട് തന്നെ അലങ്കാരച്ചെടിയുടെ കാര്യത്തില്‍ അല്‍പം മുന്നില്‍ നില്‍ക്കുന്നത്. പക്ഷേ ചിലര്‍ക്കെല്ലാം ഇത് വളരെ അപകടമാണ് ഉണ്ടാക്കുന്നത്. കുട്ടികള്‍ക്കും വീട്ടിലെ വളര്‍ത്തു മൃഗങ്ങള്‍ക്കും പല വിധത്തില്‍ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് സര്‍പ്പപ്പോള.

അന്തരീക്ഷ വായുവിനെ ശുദ്ധീകരിക്കുക എന്നതാണ് ഈ ചെടിയുടെ ധര്‍മ്മമെങ്കിലും പലപ്പോഴും ഇത് വിഷമായി മാറുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ എത്തുന്നു. എന്നാല്‍ യഥാര്‍ത്ഥ സര്‍പ്പപ്പോളയല്ല ഇതിന് പിന്നില്‍. സര്‍പ്പപ്പോളയുടെ വര്‍ഗ്ഗത്തില്‍ വരുന്ന ഒരു ചെടിയാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങളിലേക്ക് പലപ്പോഴും നമ്മളെ നയിക്കുന്നത്. ഈ ചെടിയുടെ ഉപയോഗം ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. ശ്വാസതടസ്സമാണ് ഏറ്റവും ആദ്യ ലക്ഷണം. ഇത് കണ്ടാല്‍ തന്നെ വിഷബാധയേറ്റയാളെ ആശുപത്രിയില്‍ കൊണ്ട് പോവേണ്ടതാണ്. പലപ്പോഴും ഇത്തരം ചെടികളുടെ ഉപയോഗം മൂലം അല്ലെങ്കില്‍ വീട്ടില്‍ വളര്‍ത്തുന്നത് നിമിത്തം പലപ്പോഴും അത് അസഹ്യമായ തലവേദന പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഒരു ചെടിയുടെ ഉപയോഗം നിമിത്തം സംഭവിച്ചാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണേണ്ടതാണ്.

കൂടാതെ സംസാരശേഷി നഷ്ടപ്പെടാന്‍ ഇത്തരം ചെടിയുടെ ഉപയോഗം പലപ്പോഴും കാരണമാകുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇത് ഏതെങ്കിലും തരത്തില്‍ അകത്ത് പോയിട്ടുണ്ടെങ്കില്‍ നാവും വായയും നീര് വക്കുന്നു. മാത്രമല്ല സംസാരിക്കാനുള്ള ബുദ്ധിമുട്ട് നിമിഷ നേരങ്ങള്‍ കൊണ്ട് സംഭവിക്കുന്നു. തണ്ടില്‍ ഉള്ളതിനേക്കാള്‍ വിഷം ഇതിന്റെ ഇലയില്‍ തന്നെയാണ്. ഇലയില്‍ കാല്‍സ്യം ഓക്‌സിലേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. അതാണ് പലപ്പോഴും മരണത്തിലേക്ക് നമ്മളെ എത്തിക്കുന്നത്. ക. ഇത്തരത്തിലുള്ള ഇലകള്‍ തൊട്ട് കഴിഞ്ഞാല്‍ അത് കൊണ്ട് ഒരിക്കലും കണ്ണില്‍ തൊടരുത്. ഇത് പല വിധത്തില്‍ അന്ധതക്ക് കാരണമാകുന്നു. വിദേശ രാജ്യങ്ങളില്‍ പലപ്പോഴും കുട്ടികളിലെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ഈ ചെടിയുടെ ഉപയോഗം മൂലമാണ്. കുട്ടികള്‍ അറിയാതെ ഒരു കഷ്ണം ഇലയെടുത്ത് വായിലിട്ടാല്‍ വെറും അറുപത് സെക്കന്റുകള്‍ കൊണ്ട് തന്നെ പലപ്പോഴും മരണം സംഭവിക്കുന്നു.

ഈ റെസ്റ്റോറന്റിൽ നിന്നും ആഹാരം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; മുന്നറിയിപ്പുമായി അധികൃതർ

shortlink

Related Articles

Post Your Comments

Related Articles


Back to top button