
സോള്‍ : മാസത്തില്‍ മൂന്നു പ്രണയ പങ്കാളികളെ ഉപയോഗിക്കാം എന്നു സര്‍ക്കാര്‍ ഉത്തരവ്. പ്രണയിക്കുന്നവര്‍ക്കു പ്രത്യേക ധന സഹായവും ലഭ്യമാക്കും. ദക്ഷിണ കൊറിയയിലാണ് ഇത്രയും വിചിത്രമായ ഉത്തരവ് വന്നിരിക്കുന്നത്. . പ്രണയവും സ്നേഹവും ലൈംഗികതയുമൊക്കെ ആധികാരികാമായി പഠിപ്പിക്കാന്‍ പ്രമുഖ സര്‍വകലാശാലകളാണ് രംഗത്ത് എത്തിരിക്കുന്നത്. പ്രണയം ഡേറ്റിംഗ്, ലൈംഗികത, വിവാഹം, കുട്ടികള്‍ക്കു ജന്മം നല്കന് തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണു പദ്ധതി നടപ്പിലാക്കുന്നത്. ഇതിലൂടെ പരമ്പരാഗത കുടുംബ സങ്കല്‍പ്പങ്ങളെയൊക്കെ തകര്‍ത്തെറിയുകയാണ് ദക്ഷിണ കൊറിയക്കാര്‍.
ഒരു പങ്കാളിക്കു പകരം മാസം മൂന്നു പങ്കാളികളെ എങ്കിലും ഉപയോഗിക്കണം എന്ന ഇവര്‍ പഠിപ്പിക്കുന്നു. ഇത്തരം ഒരു കോഴ്സിനാണ് സര്‍ക്കാര്‍ അംഗീകാരത്തോടെ തുക്കമിട്ടിരിക്കുന്നത്. ഡോന് ഗ്യൂക്ക് സര്‍വകലാശാലയില്‍ ഈ കോഴ്സിന് മാരേജ് ആന്റ് ഫാമിലി എന്ന പേരാണു നല്കിരിക്കുന്നത്. ക്യോംഹീ സര്‍വകലാശാലയിലാകട്ടെ ഈ കോഴ്സിന്റെ പേര് ലൗ ആന്റ് മാരേജ് എന്നാണ്. ഈ കോഴ്സിന് അഡ്മിഷന് ലഭിക്കണം എങ്കില്‍ വിദ്യാര്‍ത്ഥികള്‍ ഡേറ്റിങ്ങിന് തയാറാകണം.
ശരിയായ പങ്കാളികളെ കണ്ടെത്താനും ആരോഗ്യകരമായി ബന്ധങ്ങള്‍ നിലനിര്‍ത്താനുമാണ് കോഴ്സിലൂടെ ഇവര്‍ മുന്നോട്ട് വയ്ക്കുന്ന ആശയം. നിലവില്‍ ദക്ഷിണ കൊറിയയിലെ ജനന നിരക്ക് വളരെ താഴോട്ടാണ്. ഈ സാഹചര്യത്തെ അതിജീവിച്ച് ജനന നിരക്കു വര്‍ധിപ്പിക്കേണ്ട ആവശ്യകതയാണു സര്‍ക്കാര്‍ ഈ കോഴ്സിലൂടെ പുതുതലമുറിയിലേക്ക് എത്തിച്ചിരിക്കുന്നത്. ഈ പദ്ധതിക്കായി 50 ബില്യണ്‍ പൗണ്ടാണ് നീക്കി വച്ചിട്ടുണ്ട്. നിലവില്‍ കുടുംബ പ്രരാബ്ദ്ധങ്ങളില് നിന്ന് അകന്നു വിവാഹ ജീവിതം ഒഴിവാക്കിരിക്കുകയാണ് ഈ രാജ്യത്തെ യുവജനങ്ങളില്‍ ഭൂരിപക്ഷവും.
Post Your Comments