ന്യൂഡല്‍ഹി: കൃഷ്ണ മൃഗത്തെ കൊലപ്പെടുത്തിയ കേസില്‍ സല്മാന് ഖാന് അഞ്ചുവര്‍ഷം തടവ്ശിക്ഷ വിധിച്ചതിനെതിരെ വിവാദ പ്രസ്താവനയുമായി പാകിസ്ഥാന് വിദേശകാര്യ മന്ത്രി ക്വാജാ ആസിഫ് അബ്ബാസ്. സല്മാന് ഖാന് ന്യൂനപക്ഷ മതക്കാരനായതിനാലാണ് അദ്ദേഹത്തിന് ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വന്നത്. മറ്റേതെങ്കിലും മതക്കാരനായിരുന്നുവെങ്കില് സല്‍മാനെതിരെ ഇത്രയും കഠിനമായ നടപടി സ്വീകരിക്കുമായിരുന്നില്ല.
ഭരിക്കുന്ന പാര്‍ട്ടിയായ ബി.ജെ.പിയുടെ മതക്കാരനായിരുന്നെങ്കില്‍ സല്മാന് ഖാനോട് കോടതി ദയയോടെ പെരുമാറുമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. മുസ്ലിമായതു കാരണമാണ് സല്മാന് ഖാന് ജയിലിലായതെന്നും ക്വാജാ അബ്ബാസ് ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. 20 വര്‍ഷം മുമ്പ് നടന്ന കേസില്‍ വന്ന വിധിയിലൂടെ മുസ്ലിങ്ങളുടെയും ക്രിസ്ത്യാനികളുടെയും ദലിതരുടെയും ജീവിതം ഇന്ത്യയില്‍ ദുഷ്കരമായിരിക്കുകയാണെന്നും ക്വാജാ കൂട്ടിച്ചേര്‍ത്തു.
Post Your Comments