ലക്‌നോ: ബാങ്കില്‍ ബോംബുമായി യുവാവ്. എച്ച് ഡി എഫ് സി ബാങ്കില്‍ എത്തിയ യുവാവ് ബോംബ് ഉയര്‍ത്തി കാട്ടി പണം ആവശ്യപ്പെടുകയായിരുന്നു. വ്യാജ ബോംബുമായായിരുന്നു യുവാവിന്റെ ഭീഷണി. ഉത്തര്‍പ്രദേശിലെ ബിജ്‌നുരിലുള്ള എച്ച്ഡിഎഫ്‌സി ബാങ്കില്‍ വ്യാജ ബോംബുമായി എത്തിയ റോഹ്താഷ് എന്നയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.
ഭീഷണി മുഴക്കിയ ഇയാളെ ബാങ്ക് മാനേജരും മറ്റ് ബാങ്ക് ജീവനക്കാരും ചേര്‍ന്ന് കീഴ്‌പ്പെടുത്തുകയായിരുന്നു. പിന്നീട് പോലീസിനെ വിളിച്ച് പ്രതിയെ കൈമാറി. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായി സംശയിക്കുന്നുവെന്നും പോലീസ് അറിയിച്ചു.
Post Your Comments