KeralaLatest News

മെഡിക്കൽ ബിൽ പാസാക്കിയതിനെ വിമർശിച്ച് എ.കെ. ആന്‍റണി

തിരുവനന്തപുരം : കണ്ണൂർ, കരുണ മെഡിക്കൽ പ്രവേശന ബിൽ നിയമസഭയിൽ പാസാക്കിയതിനെ വിമർശിച്ച് മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണി. ബിൽ പാസാക്കിയത് ദുഃഖകരമായ കാര്യമാണ്. നിയമസഭിൽ ഇത്തരമൊരു ബിൽ പാസാക്കാൻ പാടില്ലായിരുന്നുവെന്നും, പുരോഗമനപരമായ ഒരുപാട് നിയമങ്ങൾ പാസാക്കിയ ചരിത്രമാണ് കേരള നിയമസഭയ്ക്കുള്ളതെന്നും ആന്‍റണി മാധ്യമങ്ങളോട് പറഞ്ഞു.

പ്രവേശനത്തിന് അർഹതയുള്ള വിദ്യാർഥികളെ സഹായിക്കാൻ മറ്റ് മാർഗങ്ങളായിരുന്നു സർക്കാർ തേടേണ്ടിയിരുന്നത്. ഇക്കാര്യത്തിൽ ആരെയും കുറ്റപ്പെടുത്താനില്ല. മാനേജുമെന്‍റുകളുടെ കള്ളക്കളിക്ക് അറുതിവരുത്താനാണ് നടപടി വേണ്ടത്. അതിനു വേണ്ടി ഭരണ, പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചു നിൽക്കണമെന്നും മെഡിക്കൽ ബില്ല് സുപ്രീംകോടതി സ്റ്റേ ചെയ്തത് ഭാഗ്യംകൊണ്ടു മാത്രമാണെന്നും ആന്‍റണി പറഞ്ഞു.

Also read ;മോദിയെ കണ്ട് വിറളി പിടിച്ച്‌ ആജന്മ ശത്രുക്കളായ പാമ്പും കീരിയും വരെ ഒന്നിച്ചു; പ്രതിപക്ഷത്തെ പരിഹസിച്ച്‌ അമിത് ഷാ

shortlink

Related Articles

Post Your Comments

Related Articles


Back to top button