തിരുവനന്തപുരം: ആയിരക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ച 108 ആംബുലന്‍സുകള്‍ നിരത്തൊഴിയുന്നു. പകരം ബേസിക് ലൈഫ് സേവിങ് (ബി.എല്‍.എസ്) ആംബുലന്‍സുകള്‍ നിരത്തിലോടും. സ്വകാര്യസംരംഭം വഴിയോ ഉടമകളുടെ കൂട്ടായ്മ രൂപവത്കരിച്ചോ 315 ആംബുലന്‍സുകള്‍ കരാറടിസ്ഥാനത്തില്‍ നിരത്തിലിറക്കാനാണ് തീരുമാനം. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ നിലവില്‍ സര്‍വിസ് നടത്തുന്ന 43 ആംബുലന്‍സുകള്‍ എമര്‍ജന്‍സി മെഡിക്കല്‍ പ്രോജക്ടിന്റെ ഭാഗമായാണ് നേരത്തേ വാങ്ങിയത്. എന്നാൽ ബി.എല്‍.എസ് ആംബുലന്‍സുകള്‍ കരാറടിസ്ഥാനത്തിലാകും നിരത്തിലോടുക
also read:48 കോടി മുടക്കി പുതിയ ആംബുലന്‍സ് സംവിധാനം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു
ബി.എല്‍.എസ് ആംബുലന്‍സുകള്‍ വരുന്നതോടെ നിലവില്‍ തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ സര്‍വിസ് നടത്തുന്ന 108 ആംബുലന്‍സുകള്‍ പിന്‍വലിച്ച് സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് വിട്ടുനല്കുന്നകാര്യവും പരിഗണനയിലുണ്ട്. റോഡ് അപകടങ്ങളില്‍പെടുന്നവരെ രക്ഷിക്കാനുള്ള ട്രോമാകെയര്‍ ശൃംഖല വ്യാപിപ്പിക്കാനാണ് പുതിയ തീരുമാനം. ഇതിനുള്ള ടെന്‍ഡര്‍ നടപടി ഏപ്രിലില്‍ പൂര്‍ത്തിയാക്കും.മേയ്- ജൂണ്‍ മാസത്തോടെ ആംബുലന്‍സ് ശൃംഖല പ്രവര്‍ത്തനമാരംഭിക്കാന്‍ കഴിയുംവിധത്തിലാണ് നടപടി മുന്നോട്ടുപോകുന്നതെന്ന് അധികൃതര്‍ പറയുന്നു. 108 നിരത്തൊഴിയുന്നതോടെ അതിലെ ജീവനക്കാരുടെ ഭാവി അനിശ്ചിതമാകുമെന്ന പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.
Post Your Comments