കൊല്‍ക്കത്ത: മകന്‍ അമ്മയുടെ മൃതദേഹം ഫ്രീസറിലാക്കി സൂക്ഷിച്ചത് മൂന്ന് വര്‍ഷം. അമ്മ മരിച്ച വിവരം പുറത്ത് അറിയിക്കാതെ കെമിക്കലുകളുടെ സഹായത്തോടെ ഫ്രീസറില്‍ സൂക്ഷിക്കുകയാണ് ചെയ്തത്. അമ്മയുടെ പെന്‍ഷന്‍ തുക ലഭിക്കാനായിട്ടാണ് കൊല്‍ക്കത്ത സ്വദേശി ഇത്തരത്തില്‍ മൃതദേഹം സൂക്ഷിച്ചത്. ഓരോ മാസവും അമ്മയുടെ വിരലടയാളം ചെക്കില്‍ പതിപ്പിച്ചാണ് പെന്‍ഷന്‍ വാങ്ങാനായി മകന്‍ ട്രഷറിയില്‍ എത്തിയിരുന്നത്.
കൊല്‍ക്കത്ത നിവാസിയായ സുവബ്രത മസുംദെറാണ് അമ്മ ബിന മസുംദറിന്റെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചത്. സുവബ്രതയുടെ 90കാരനായ പിതാവ് ഗോപാല്‍ ചന്ദ്ര മസുംദെര്‍ ഇത് ശ്രദ്ധിച്ചിരുന്നു. എന്നാല്‍ അമ്മ പുനര്‍ജീവിക്കും എന്ന കരുതിയാണ് മകന്‍ മൃതദേഹം സൂക്ഷിക്കുന്നതെന്നാണ് ഇയാള്‍ കരുതിയത്.
എഫ്സിഐ ഓഫീസര്‍ ആയി വിരമിച്ച ബിന മസുംദെര്‍ക്ക് മാസം 50,000 രൂപയോളം പെന്‍ഷനായി ലഭിച്ചിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി സുവബ്രതയാണ് ഈ പണം കൈപ്പറ്റിയിരുന്നത്. അതേസമയം, ബിന മസുംദെര്‍ മരിച്ചതായി അറിഞ്ഞിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നു. അവരുടെ അന്ത്യകര്‍മ്മങ്ങള്‍ മകന്‍ നടത്തിയെന്നാണ് തങ്ങള്‍ കരുതിയിരുന്നത്. സുവബ്രത മസുംദെര്‍ അയല്‍വാസികളുമായി യാതൊരു സമ്പര്‍ക്കവും പുലര്‍ത്തിയിരുന്നില്ലെന്നും അവര്‍ പറയുന്നു.
Post Your Comments