
കലിഫോർണിയ: വാർത്തകളിൽ വന്നതിനേക്കാൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഫേസ്ബുക്ക് വിവരചോർച്ചയെ കുറിച്ച് ഇപ്പോൾ സക്കര്‍ബര്‍ഗ് പുറത്തുവിട്ടിട്ടുള്ളത്. ഏകദേശം 87 മില്യൺ (9 കോടി) ആളുകളുടെ വിവരങ്ങള്‍ ചോര്‍ന്നെന്ന് കരുതുന്നതായി ഫെയ്സ്ബുക്ക് തന്നെ സമ്മതിച്ചിരിക്കുകയാണ്.
വിവരചോര്‍ച്ചാ വിവാദത്തില്‍ ജുഡീഷ്യറി കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകണമെന്ന് അമേരിക്ക സക്കർബർഗിനോട് ആവശ്യപ്പെട്ടിരുന്നു.
also read:വിവരചോർച്ച; വര്‍ഷങ്ങള്‍ക്ക് മുൻപ് മുന്നറിയിപ്പ് നൽകി സ്റ്റീവ് ജോബ്സ്
ഫേസ്ബുക്ക് വിവാദങ്ങളിൽ വിശദീകരണം നൽകാൻ സക്കർബർഗ് ഇൗ മാസം പതിനൊന്നിന് യുഎസ് പ്രതിനിധി സഭയ്ക്ക് മുന്‍പാകെ ഹാജരാകുമെന്നാണ് വിവരം. ഇത്രയേറെ ആളുകളെ ബാധിച്ച ഫേസ്ബുക്ക് വിവരച്ചോർച്ചയെ ജുഡീഷ്യറി കമ്മിറ്റി ശക്തമായി വിമർശിച്ചിരുന്നു.
Post Your Comments