ന്യൂഡൽഹി: കേംബ്രിജ് അനലറ്റിക്ക ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർത്തിയെന്ന് സമ്മതച്ച് ഫേസ്ബുക്ക്. 5,62,455 പേരുടെ വിവരങ്ങളാണ് ചോർന്നതെന്ന് കേന്ദ്ര ഐടി മന്ത്രാലയത്തിന് നൽകിയ വിശദീകരണത്തിൽ ഫേസ്ബുക് വ്യക്തമാക്കുന്നു.
കോഗൻ എന്ന ആപ്ലിക്കേഷനിലൂടെയായിരുന്നു വിവരങ്ങൾ ചോർത്തിയത്. എല്ലാ രാജ്യങ്ങളിലുമായി മൊത്തം 8.70 കോടിയോളം ആളുകളുടെ വിവരങ്ങൾ ചോർന്നതായും ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ ചോര്‍ന്നത് അമേരിക്കന്‍ ഉപഭോക്താക്കളുടേതാണെന്നും ഫേസ്ബുക്ക് നേരത്തേ അറിയിച്ചിരുന്നു.
11ന് വിവരച്ചോർച്ചാ വിവാദത്തിൽ ഫേസ്ബുക് സിഇഒ മാർക്ക് സുക്കർബർഗ് കോൺഗ്രസിന്റെ ഊർജ, വാണിജ്യ വിഭാഗം കമ്മിറ്റിക്കു മുന്‍പാകെ ഹാജരായി മൊഴി നൽകുന്നുണ്ട്.
Also read ;‘ചാരക്കുട’യിലൂടെ ഭൂമിയെ പുതപ്പിക്കാനൊരുങ്ങി ശാസ്ത്രലോകം
Post Your Comments