ദുബായ്: ദുബായ് ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂമിന്റെ സാന്നിധ്യത്തിൽ ഒമ്പതാമത് ദുബായ് സമൂഹ വിവാഹം നടന്നു. ഇതുവരെ ഉള്ളതിൽ ഏറ്റവും വലിയ സമൂഹവിവാഹമാണ് ചൊവാഴ്ച്ച രാത്രി സാക്ഷ്യം വഹിച്ചത്.ദുബായ് വേൾഡ് ട്രേഡ് സെന്ററാണ് “ദുബായ് വെഡിങ്” എന്ന പേരിൽ ഈ സമൂഹ വിവാഹം സംഘടിപ്പിച്ചത്.
read also: വിസ തട്ടിപ്പ് നടത്തിയ ദുബായ് സന്ദർശകൻ പിടിയിൽ
ദുബായ് മുനിസിപ്പാലിറ്റി, ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ), ഇസ്ലാമിക് അഫയേഴ്സ് ആന്റ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്മെന്റ് (ഐഎസിഎഡി) തുടങ്ങിയ വകുപ്പുകളിൽ നിന്നായി 48 ഉദ്യോഗസ്ഥരാണ് ഇവിടെ നിന്ന് വിവാഹിതരായത്. ഷെയ്ഖ് ഹംദാനിലിന്റെ സാന്നിധ്യത്തിലായിരുന്നു വിവാഹം നടന്നത്. അദ്ദേഹത്തോടൊപ്പം ക്ഷണിക്കപ്പെട്ട നിരവധി വ്യക്തികളും വിവാഹിതരാകുന്നവരുടെ ബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തു.
Post Your Comments