കാസര്‍കോട്: വിവാഹ ദിവസം അപ്രത്യക്ഷനായ പ്രതിശ്രുത വരന് ദിവസങ്ങൾക്ക് ശേഷം പൊലീസ് അന്വേഷണം നടക്കുന്നതിനിടെ വീട്ടിൽ തിരിച്ചെത്തി. ചട്ടഞ്ചാല്‍ കാവുംപള്ളത്തെ സുരേഷ് (32) എന്ന യുവാവാണ് വിവാഹദിവസം മുങ്ങിയത്. തലപ്പാടിയിലെ ഒരു ഓഡിറ്റോറിയത്തില്‍ വെച്ച് സുരേഷിന്റെയും മധൂര്‍ സ്വദേശിനിയായ യുവതിയുടേയും വിവാഹം ഏപ്രില്‍ ഒന്നിനാണ് നടത്താൻ തീരുമാനിച്ചിരുന്നത്. വിവാഹാവശ്യത്തിനുള്ള സാധനങ്ങള്‍ വാങ്ങാനുണ്ടെന്ന് പറഞ്ഞ് മാര്‍ച്ച് 29ന് വീട്ടിൽ നിന്ന് ഇറങ്ങിയ സുരേഷിനെ കാണാതാകുകയായിരുന്നു.
Read Also: 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് വേര്‍പിരിഞ്ഞ ദമ്പതികള്‍ വീണ്ടും വിവാഹിതരാകുന്നു
മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായതിനാൽ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ തനിക്ക് വിവാഹത്തില്‍ താല്പര്യം തോന്നാതിരുന്നതിനെ തുടര്‍ന്നാണ് നാടുവിട്ടതെന്നും ഈ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും തിരിച്ചെത്തിയ ശേഷം സുരേഷ് പൊലീസിനോട് പറഞ്ഞു. അതേസമയം വിവാഹത്തിനുവേണ്ട തയ്യാറെടുപ്പുകള്‍ നടത്തുകയും ഓഡിറ്റോറിയം ബുക്ക് ചെയ്ത് വാടക നല്‍കുകയും ചെയ്തടക്കം ഇതിനകം ഒന്നര ലക്ഷത്തോളം രൂപ ചെലവായെന്നും തങ്ങള്‍ക്കുണ്ടായ മുഴുവന്‍ നഷ്ടങ്ങള്‍ക്കും ഉത്തരവാദികളായ സുരേഷിനും വീട്ടുകാര്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മധൂരിലെ യുവതിയും വീട്ടുകാരും കോടതിയെ സമീപിച്ചിട്ടുണ്ട്.
Post Your Comments