Latest NewsKeralaNews

ബ​സി​ല്‍ നി​ന്ന് ഇ​റ​ങ്ങു​ന്ന​തി​നി​ടെ നാ​ലു വ​യ​സു​ള്ള മ​ക​ളെ മറന്ന് അമ്മ വീട്ടിലെത്തി: പിന്നീട് സംഭവിച്ചത്

കാ​സ​ര്‍​ഗോ​ഡ്: ബ​സി​ല്‍ നി​ന്ന് ഇ​റ​ങ്ങു​ന്ന​തി​നി​ടെ നാ​ലു വ​യ​സു​ള്ള മ​ക​ളെ മറന്ന് അമ്മ വീട്ടിലെത്തി. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം നടന്നത്. വീട്ടിലെത്തിയപ്പോഴാണ് കു​ട്ടി​യെ മ​റ​ന്ന​താ​യി അ​റി​യു​ന്ന​ത്. ഒടുവിൽ വി​ദ്യാ​ന​ഗ​ര്‍ പോ​ലീ​സി​ല്‍ ബ​ന്ധു​ക്ക​ള്‍ വിവരം നൽകിയതിനെത്തുടർന്നാണ് പോലീസ് കുഞ്ഞിനെ രക്ഷിച്ചത്. അമ്മ വീട്ടിലെത്തി കുഞ്ഞിനെ ഓർത്തപ്പോഴേക്കും ബ​സ് കാ​സ​ര്‍​ഗോ​ട്ടെ​ത്തി​യി​രു​ന്നു.

പൈ​ക്ക​യി​ല്‍ നി​ന്ന് കാ​സ​ര്‍​ഗോ​ഡ് ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സി​ലാ​ണ് കു​ട്ടി​യെ അമ്മ മ​റ​ന്ന​ത്. കു​ട്ടി​യു​ടെ അമ്മ എ​ട​നീ​രി​ല്‍ ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. പോ​ലീ​സ് വി​വ​രം അ​റി​യു​ന്ന​ത് ബ​സ് തി​രി​ച്ച് പൈ​ക്ക ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ്. തു​ട​ര്‍​ന്ന് ചെ​ര്‍​ക്ക​ള​യി​ലെ​ത്തി​യ പോ​ലീ​സ് ജീ​പ്പ് കു​റു​കെ നി​ര്‍​ത്തി ബ​സ് നി​ര്‍​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് കു​ട്ടി​യെ പോ​ലീ​സ് ജീ​പ്പി​ല്‍ ക​യ​റ്റി എ​ട​നീ​രി​ലെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വിടുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button