Latest NewsKeralaNews

പ്രണയം തലയ്ക്ക് പിടിച്ച കുട്ടിയുടെ ഉത്തരകടലാസിലെ കുറിപ്പുകള്‍ വായിച്ച് അധ്യാപകര്‍ ഞെട്ടി

ലക്‌നൗ : പ്രണയം തലയ്ക്ക് പിടിച്ച കുട്ടിയുടെ ഉത്തരകടലാസിലെ കുറിപ്പുകള്‍ വായിച്ച് അധ്യാപകര്‍ക്ക് ചിരിയടക്കാനായില്ല. പരീക്ഷയില്‍ പാസായി കിട്ടുന്നതിനുവേണ്ടി ചില കടന്ന കൈകളാണ് ഉത്തര്‍പ്രദേശ് ബോര്‍ഡ് പരീക്ഷയ്ക്ക് ചില വിരുതന്മാര്‍ ചെയ്തത്. മൂല്യനിര്‍ണയ സമയത്ത് വ്യത്യസ്ത തരത്തിലുള്ള ഉത്തരകടലാസുകള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് അധ്യാപകര്‍.

വളരെയധികം കഷ്ടപ്പാടുകളിലൂടെയാണ് തങ്ങള്‍ കടന്നുവന്നിരിക്കുന്നതെന്നും അതുകൊണ്ടുതന്നെ പഠിക്കാന്‍ സാധിച്ചില്ലെന്നും മനസലിവ് തോന്നി ജയിപ്പിക്കണമെന്നുമാണ് പലരും ഉത്തരകടലാസ്സുകളില്‍ എഴുതിയിരിക്കുന്നത്. അത്തരത്തിലൊരു വിരുതന്‍ ചെയ്ത പ്രവര്‍ത്തിയാണ് ഇപ്പോള്‍ ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്തയായിരിക്കുന്നത്.

ഐ ലവ് മൈ പൂജ എന്ന വൃത്തിയുള്ള അക്ഷരങ്ങളില്‍ സ്വല്‍പം വലുതായെഴുതി. എന്നിട്ട് ലവ് ചിഹ്നവും ഒരു അമ്പും അതിനു മുകളിലൂടെ വരച്ചു കൊടുത്തു. ഇതെല്ലാം ഉത്തരകടലാസില്‍ തന്നെ. എന്നിട്ടൊരു കുറിപ്പും. ‘സര്‍ ഹൈസ്‌ക്കൂള്‍ വരെ ഞാന്‍ നന്നായി പഠിച്ചിരുന്നു പക്ഷെ എന്റെ പ്രണയം എന്നെ പഠിപ്പില്‍നിന്ന് വ്യതിചലിപ്പിച്ചു. അതുകൊണ്ട് മനസലിവ് തോന്നി പരീക്ഷ്യക്ക് ജയിപ്പിക്കണം. എന്നതായിരുന്നു അത്.

പ്രാരാബ്ധങ്ങള്‍ മൂലവും പ്രണയം മൂലവും നന്നായി പഠിക്കാന്‍ സാധിച്ചില്ലെന്ന കുറ്റസമ്മതം നത്തുന്ന കുറിപ്പുകളായിരുന്നു പല ഉത്തരകടലാസ്സുകളില്‍ നിന്നും ലഭിച്ചത്. കൈക്കൂലിയെന്നോണം നൂറിന്റെ നോട്ടുകളും ഉത്തരകടലാസ്സിനുള്ളില്‍ പലരും ഒളിപ്പിച്ചുവെച്ചിരുന്നു.

കെമിസ്ട്രി പരീക്ഷയ്ക്കാണ് കൂടുതലായും പത്തിന്റെയും നൂറിന്റെയും നോട്ടുകളും പാസ്സാക്കിത്തരണമെന്ന പല രീതിയിലുള്ള അപേക്ഷങ്ങളും കുത്തിക്കുറിച്ച ഉത്തരകടലാസ്സുകള്‍ അധ്യാപകര്‍ക്ക് ലഭിച്ചത്.

സഹാനുഭൂതിയിലൂടെ മാര്‍ക്ക്ുവാങ്ങി ജയിക്കാനായിരുന്നു വേറൊരുത്തന്റെ ശ്രമം. എനിക്കമ്മയില്ല പരീക്ഷയില്‍ പാസ്സായില്ലെങ്കില്‍ അച്ഛനെന്നെ കൊല്ലും, എന്നായിരുന്നു അവന്‍ എഴുതിയിരുന്നത്. അച്ഛന്‍ മരിച്ചതിനാല്‍ വീട്ടിലെ കാര്യങ്ങള്‍ നോക്കുന്നത് താനാണെന്നും അതിനാല്‍ പാസ്സാക്കണമെന്നും മറ്റൊരു വിദ്യാര്‍ഥി എഴുതി. ഇത്തരം എഴുത്തുകള്‍ എഴുതിയെന്ന് കരുതി ആര്‍ക്കും മാര്‍ക്ക് നല്‍കില്ലെന്നാണ് അധ്യാപകര്‍ വ്യക്തമാക്കിയിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button