ഷാര്‍ജ•ചൊവ്വാഴ്ച രാവിലെ അന്തരിച്ച ഷെയ്ഖ് അഹമ്മദ് ബിന്‍ മൊഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖ്വാസിമിയുടെ നിര്യാണത്തില്‍ സുപ്രീം കൌണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഡോ.ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മൊഹമ്മദ് അല്‍ ഖ്വാസിമിയുടെ കോര്‍ട്ട് അനുശോചനം രേഖപ്പെടുത്തി.
ഷാര്‍ജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മൊഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖ്വാസിമിയുടെയും ഷെയ്ഖ് സലേം ബിന്‍ മൊഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെയും സഹോദരനാണ് അന്തരിച്ച ഷെയ്ഖ് അഹമ്മദ്.
വിയോഗത്തില്‍ അന്തരിച്ചയാളുടെ കുടുംബത്തിനെയും അല്‍ ഖ്വസിമി കുടുംബത്തെയും അനുശോചനം അറിയിക്കുന്നതായും അദ്ദേഹത്തിന്റെ ആത്മാവ് അല്ലാഹുവില്‍ നിദ്രപ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നതായും കോര്‍ട്ടിന്റെ പ്രസ്താവനയില്‍ പറയുന്നു.
മയ്യത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഷാര്‍ജയിലെ കിംഗ് ഫൈസല്‍ മോസ്കില്‍ നടക്കും. തുടര്‍ന്ന് മൃതദേഹം അല്‍ ജുബൈല്‍ സെമിത്തേരിയില്‍ സംസ്കരിക്കും.
അന്തരിച്ച രാജകുടുംബാംഗത്തോടുള്ള ആദരസൂചകമായി ഷാര്‍ജയില്‍ മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ യു.എ.ഇ പതാക പകുതി താഴ്ത്തിക്കെട്ടും.
Post Your Comments