കടുത്തുരുത്തി: ഫ്രിഡ്ജില്‍ കരുതിയിരുന്ന ചോറിന് നീല നിറവും രൂക്ഷമായ ദുര്‍ഗന്ധവും. കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിലാണ് സംഭവം. ഫ്രിഡ്ജില്‍ സൂക്ഷിച്ച വെള്ള നിറത്തിലുള്ള ചോറ് അടുത്ത ദിവസമായപ്പോള്‍ നീല നിറം ആവുകയായിരുന്നു. കടുത്തുരുത്തി മഠത്തിക്കുന്നേല്‍ സജിയുടെ വീട്ടിലാണ് സംഭവം. പ്രദേശത്തെതന്നെ പ്രമുഖ കടയില്‍ നിന്നുമാണ് അരി വാങ്ങിയത്.
തലേ ദിവസം ബാക്കി വന്ന ചോറ് ഫ്രിഡ്ജില്‍ വച്ചശേഷം അടുത്ത ദിവസം നോക്കിയപ്പോഴാണ് നീല നിറത്തില്‍ കണ്ടത്. മാത്രമല്ല ചോറിന് രൂക്ഷമായ ഗന്ധവും അനുഭവപ്പെട്ടിരുന്നു. സംഭവത്തില്‍ സജി ആരോഗ്യ വകുപ്പിനും പോലീസിനും പരാതി നല്‍കിയിട്ടുണ്ട്. രാസപദാര്‍ത്ഥങ്ങള്‍ അരിയില്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധനയ്ക്ക് ശേഷം മാത്രമേ പറയാനാകൂ എന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
Post Your Comments