ദുബായ്: ദുബായ് സന്ദർശനത്തിനെത്തിയ അറബ് യുവാവ് പിടിയിൽ. വ്യാജ വിസ കൈവശം വച്ചെന്ന കുറ്റത്തിനാണ് ഇയാളെ പിടികൂടിയത്. അറബികൾക്ക് യു.എ.ഇ ടൂറിസ്റ്റ് വിസ ടൂറിസ്റ്റ് ഓഫീസർ അനുവദിച്ചിവെന്ന രീതിയിൽ വ്യാജ വാർത്ത ഫേസ്ബുക്കിൽ ഇയാൾ കണ്ടിരുന്നു. ഈ കെണിയിൽ കുടുങ്ങിയതിനെ തുടർന്നാണ് ഇയാൾ പിടിയിലായത്.
തന്റെ ഫെയ്സ്ബുക്ക് പേജ് ഉപയോഗിച്ച് ഇയാൾ പബ്ലിക് പ്രോസിക്യൂഷനെ കബളിപ്പിച്ച് വ്യാജ വിസ ഇഷ്യു ചെയ്തുവെന്നാണ് ആരോപണം. എന്നാൽ ഇയാൾ പറയുന്നത് ഫേസ്ബുക്കിൽ വിസ ഇഷ്യൂ ചെയ്യുന്നത് സംബന്ധിച്ച് വാർത്ത കണ്ടുവെന്നും ഇത് പ്രകാരം ഇവരുമായി ബന്ധപ്പെടുകയും 5,500 ദിർഹം നൽകുകയും ചെയ്തുവെന്നാണ്.
read also: വിസ തട്ടിപ്പ്; അമ്പതുകാരനെതിരെ കേസ്
തുടർന്ന് ഇയാൾക്ക് വിസ ലഭിക്കുകയും എഗ്രിമെന്റിൽ പറഞ്ഞിരുന്ന ബാക്കി തുക ഇയാൾ കൈമാറുകയും ചെയ്തുവെന്നാണ്. പിന്നീട് വിസ വ്യാജമാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് കണ്ടെത്തി.
Post Your Comments