ബീജീംഗ്: നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് ബഹിരാകാശ നിലയം ടിയാന്‍ഗോംഗ്-1 ഭൂമിയില്‍ പതിച്ചു. ഏഴ് ടണ്‍ ഭാരമുള്ള നിലയം കത്തിയമര്‍ന്ന് ദക്ഷിണ പസഫിക്കിലാണ് പതിച്ചത്.
ദക്ഷിണ പെസഫിക്കിലെ ടഹതിക്ക് സമീപമാണ് തിങ്കളാഴ്ച രാവിലെ നിലയം പതിച്ചത്. 17,000 മൈല്‍ വേഗതയിലായിരുന്നു ഇത് ഭൂമിയിലേക്ക് വീണത്. ഏഴ് ടണ്‍ ഭാരമുണ്ടായിരുന്ന നിലയം അന്തരീക്ഷത്തില്‍ വച്ച് തീപിടിച്ചു. തീഗോളമായാണ് ഇത് കടലില്‍ പതിച്ചത്.
also read: ജാഗ്രത, ബഹിരാകാശത്തേക്ക് എത്തിയ സൂപ്പര്‍ കാര്‍ ഭൂമിയില്‍ പതിച്ചേക്കാം
2011 സെപ്റ്റംബര്ഡ 29നായിരുന്നു ബഹികാരാകാശ നിലയത്തിന്റെ വിക്ഷേപണം. എട്ടര ടണ്‍ ഭാരവും 10.5 മീറ്റര്‍ നീളവും ഉണ്ടായിരുന്ന നിലയത്തിന് ഇപ്പോള്‍ ഏഴ് ടണ്‍ ഭാരമാണുള്ളത്. 2016 മാര്‍ച്ചിലാണ് നിലയത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്.
Post Your Comments