Latest NewsNewsIndia

പ്രമുഖ വാര്‍ത്താ അവതാരക ജീവനൊടുക്കി

പ്രമുഖ വാര്‍ത്താ അവതാരക ആത്മഹത്യ ചെയ്‌തു. ഓഫീസില്‍ നിന്നും ജോലി കഴിഞ്ഞ് തിരികെ വീട്ടിലെത്തിയതിന് ശേഷമാണ് യുവതി ആത്മഹത്യ ചെയ്‌തത്. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വാര്‍ത്താ ചാനലിന്റെ അവതാരകയായ രാധിക റെഡ്ഢിയാണ് (36) ഇവര്‍ താമസിക്കുന്ന അപ്പാര്‍ട്ട്മെന്റിന്റെ അഞ്ചാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്‌തത്. 14കാരനായ മകനുമൊത്ത് മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു രാധികയുടെ താമസം.

Radhika-Reddy

തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണം. ‘എന്റെ മസ്‌തിഷ്‌കമാണ് എന്റെ ശത്രു’ എന്നെഴുതിയ കുറിപ്പ് ഇവരുടെ ഹാന്റ് ബാഗില്‍ നിന്നും പൊലീസ് കണ്ടെടുത്തു. വിഷാദ രോഗത്തിന് അടിമയാണ് യുവതിയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ആറ് മാസം മുമ്പ് ഇവര്‍ വിവാഹ മോചനം നേടിയിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button