കാഞ്ഞങ്ങാട്: നെഹ്രു കോളേജ് ക്യാമ്പസിൽ രാഷ്‌ട്രീയം വേണ്ടെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കോളേജ് ഭരണസമതി. ക്യാമ്പസ് രാഷ്‌ട്രീയം കോളേജിന്റെ സുഖമായ പ്രവർത്തനത്തെ ബാധിക്കുന്നു. കോളേജ് അധികൃതരെ പോലും ഭീഷണിപ്പെടുത്തുന്ന രീതിയാണ് ക്യാമ്പസിലെ രാഷ്രീയ നേതാക്കൾ സ്വീകരിച്ചുവരുന്നത്.
അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്ന പല പ്രശ്നങ്ങളും രാഷ്ട്രീയ പാർട്ടികൾ ഉണ്ടാക്കുന്നുണ്ട്. ഇത്തരം പ്രവണതകൾ ഇനിയും തുടർന്ന് പോകാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് കോളേജ് ഭരണസമതി . ഇതിനെതിരെ ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കാനാണ് ഭരണസമിതിയുടെ തീരുമാനം.
also read:ക്യാമ്പസ് രാഷ്ട്രീയം : സുപ്രധാന ഉത്തരവുമായി ഹൈക്കോടതി
ഏറ്റവും ഒടുവിൽ കോളേജ് പ്രിൻസിപ്പലിന് ആദരാഞ്ജലികൾ അർപ്പിച്ച സംഭവവും ഹൈക്കോടതിൽ നൽകുന്ന ഹർജിയിൽ എടുത്തുപറയും. ഒരു കോളേജിന് മാത്രം ക്യാമ്പസ് രാഷ്‌ട്രീയം ഒഴിവാക്കുന്ന സാഹചര്യം മുൻപും ഉണ്ടായിട്ടുണ്ടെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കോളേജ് ഭരണസമിതി ക്യാമ്പസ് രാഷ്‌ട്രീയത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
Post Your Comments