KeralaCinemaLatest NewsNews

യുവ നടന്‍ നീരജ് മാധവ് വിവാഹിതനായി: ചിത്രങ്ങള്‍ കാണാം

യുവ നടന്‍ നീരജ് മാധവ് വിവാഹിതനായി. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് വധു. കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് വച്ചായിരുന്നു വേളിച്ചടങ്ങുകള്‍. വേളി ചടങ്ങിന്റെ ചിത്രങ്ങള്‍ നീരജ് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. കോഴിക്കോട് ആശിര്‍വാദ് ലോണ്‍സിലാണ് മറ്റ് ചടങ്ങുകള്‍ നടന്നത്.

ദൃശ്യം, കുഞ്ഞിരാമായണം എന്നീ ചിത്രങ്ങളിലൂടെ പ്രിയങ്കരനായി. നിവിന്‍ പോളി നായകനായ വടക്കന്‍ സെല്‍ഫി എന്ന സിനിമയില്‍ നൃത്ത സംവിധായകനായും നീരജ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2017 ല്‍ പുറത്തിറങ്ങിയ ലവകുശ എന്ന സിനിമയിലൂടെ തിരക്കഥാ രംഗത്തും നീരജ് ചുവട് വച്ചു.

 

shortlink

Post Your Comments


Back to top button