Latest NewsKeralaNews

കതിരൂര്‍ മനോജ് വധക്കേസ് ; അപ്പീലുമായി പി. ജയരാജൻ കോടതിയിൽ

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ യുഎപിഎ ചുമത്തിയതിനെതിരെ പി.ജയരാജന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് അപ്പീല്‍ പരിഗണിക്കുക. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി കൂടാതെയാണ് യുഎപിഎ ചുമത്തിയതെന്ന് ആരോപിച്ച് പി ജയരാജന്‍ അടക്കമുള്ള പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ തള്ളിയിരുന്നു.

കേസില്‍ യുഎപിഎ ചുമത്തിയതിനെതിരെ രണ്ട് ഹര്‍ജികളായിരുന്നു ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചിനു മുന്നാകെ സമര്‍പ്പിക്കപ്പെട്ടിരുന്നത്. കേസിലെ 25-ാം പ്രതിയാണ് ജയരാജന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button