KeralaLatest NewsNews

യുഎപിഎ ചുമത്തിയ നടപടി സ്‌റ്റേ ചെയ്യണമെന്ന പി.ജയരാജന്റെ ഹര്‍ജിയിൽ തീരുമാനം

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ യുഎപിഎ ചുമത്തിയ നടപടി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് സി.ബി.ഐ, യുഎപിഎ ചുമത്തിയതെന്ന് ആരോപിച്ച്‌ ജയരാജന്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തേ തള്ളിയിരുന്നു. പ്രതികള്‍ നല്‍കിയ ഹര്‍ജിയും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചില്ല.

അപ്പീല്‍ പരിഗണിച്ച ഡിവിഷന്‍ ബെഞ്ചാണ് ജയരാജന്റെ ആവശ്യം നടപ്പാക്കാന്‍ ആവില്ലെന്ന് വ്യക്തമാക്കി ഹര്‍ജി തള്ളിയത്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പി ജയരാജന്‍ ഉള്‍പ്പെടെ ആറു പേര്‍ക്കെതിരേ യുഎപിഎ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. കേസ് തള്ളിയത് ജയരാജന് തിരിച്ചടി ആയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button